-->
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ' കാന്താര' യിലെ നായിക സപ്തമി ഗൗഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുളള മനോഹര ദൃശ്യങ്ങളാണ് സപ്തമി പങ്കുവച്ചത്. ' കുറച്ച് അവധിക്കാല ചിത്രങ്ങള്‍ മാത്രം! ഫിസിക്കല്‍ ഫോട്ടോ ആല്‍ബം പോലെ 1000 ചിത്രങ്ങള്‍ ഒരേസമയം ഇടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു!' എന്ന കുറിപ്പോടെയാണ് സപ്തമി ഗൗഡ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
' കാന്താര' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് സപ്തമി ഗൗഡ. ' പോപ്‌കോണ്‍ മങ്കി ടൈഗര്‍' എന്ന കന്നഡ ചിത്രത്തിലൂടെയാണ് സപ്തമി ഗൗഡ ആദ്യമായി സിനിമാലോകത്ത് എത്തുന്നത്. സിനിമയില്‍ മാത്രമല്ല, സ്‌പോര്‍ട്‌സിലും കഴിവു തെളിയിച്ച താരമാണ് സപ്തമി.
അഞ്ചാം വയസ്സില്‍ നീന്തല്‍ പരിശീലനം ആരംഭിച്ച നടി, ദേശീയതലത്തില്‍ ഉള്‍പ്പെടെ നിരവധി നീന്തല്‍ മത്സരങ്ങളില്‍ വെങ്കലവും വെളളിയും സ്വര്‍ണവും നേടിയിട്ടുണ്ട്.