Saturday, March 14, 2026 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 06.24 PM

"വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്‍റെ ലെവൽ. പക്വതയും സംസ്കാരവും ഇല്ലാത്തവരും ഈ രീതിയിൽ പ്രതികരിക്കും":വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ബി ​ഗണേഷ്കുമാർ

k b ganeshkumar

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തില്‍ മറുപടിയുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്. ആ സംസ്കാരത്തിലേക്ക് താഴാൻ താനില്ല.

അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണം . വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്‍റെ ലെവൽ. പക്വതയും സംസ്കാരവും ഇല്ലാത്തവരും ഈ രീതിയിൽ പ്രതികരിക്കും താൻ ആ രീതിയിൽ താഴാൻ ആഗ്രഹിക്കുന്നില്ല. വെള്ളാപ്പള്ളിക്ക് മറുപടി ഇല്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാറിനെതിരെ ​ഗുരുതര പരാമർശങ്ങളാണ് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ചത്. ​ഗണേഷ് കുമാർ അഹങ്കാരത്തിന് കൈയും കാലും വെച്ചവനാണെന്നും കുടുംബത്തിന് പാര പണിതവനാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. ഫ്യൂഡൽ മാടമ്പിക്കും അപ്പുറമാണ് ​ഗണേഷ് കുമാർ. അവന്റെ പാരമ്പര്യം ആണിത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW