Saturday, March 14, 2026 Last Updated 35 Min 51 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 14 Oct 2025 06.39 PM

നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കി? പാലക്കാട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത

uploads/news/2025/10/805640/Palakkadu-shot-dead.jpg

പാലക്കാട് കല്ലടിക്കോട് മരുതംകാട് രണ്ട് മൃതദേഹങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയസംഭവത്തില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്ന ശേഷം മറ്റെയാൾ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി പൊലീസ്. സമീപത്ത് നിന്ന് നാടന്‍ തോക്ക് കണ്ടെടുത്തു. മരുംതംകാട് സ്വദേശി ബിനുവും (45) നിധിനുമാണ് (25) മരിച്ചത്.

ഇരുവരും അയൽക്കാരാണ്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചനയെന്ന് സംഭവസ്ഥലത്തെത്തിയ പാലക്കാട് എസ്‌പി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തിയാൽ മാത്രമേ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. നിധിന്റെ മൃതദേഹം സ്വന്തം വീടിനകത്താണ് കണ്ടത്. കയ്യില്‍ കത്തിയുണ്ടായിരുന്നു. ടാപ്പിങ് തൊഴിലാളിയായ ബിനു മരിച്ചുകിടക്കുന്നത് വീടിന് പുറത്തായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിയോടെ നിതിന്റെ വീട്ടിലേക്ക് ബിനു എത്തുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അതിനിടെ സംഭവിച്ചതാണെന്നുമാണ് പ്രാഥമിക വിവരമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ബിനു രണ്ട് ദിവസം മുമ്പ് നിതിനോട് മോശമായി സംസാരിച്ചിരുന്നുവെന്ന് നിതിന്റെ അമ്മ ഷൈല പറഞ്ഞു.

റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ബിനുവിന്റെ മൃതദേഹം ആദ്യം കണ്ടത് . പിന്നീടാണ് വീട്ടിലെ അടുക്കളയിൽ നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. നിതിന്റെ മൃതദേഹത്തിൽ പിറകിലും ബിനുവിന് മുൻഭാഗത്തുമാണ് വെടിയേറ്റത്. വെടിയൊച്ചയോ മറ്റു ശബ്ദങ്ങളോ കേട്ടിട്ടിരുന്നില്ലെന്നു ടാപ്പിങ് തൊഴിലാളി പറഞ്ഞു. ഇൻക്വസ്റ്റ് നടത്തിയ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 14 Oct 2025 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW