Tuesday, March 17, 2026 Last Updated 7 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 11.45 AM

സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തി; പിഇബി മേനോനെ അനുസ്മരിച്ച് മോഹന്‍ലാല്‍

mohanlal

അന്തരിച്ച ആര്‍എസ്എസ് മുന്‍കേരള പ്രാന്ത സംഘചാലക് പി.ഇ.ബി മേനോനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആദരണീയനായ പി.ഇ.ബി മേനോൻ സാർ നമ്മോട് വിടപറഞ്ഞു. സമസ്തമേഖലകളേയും മാനവികതയുമായി സമന്വയിപ്പിച്ച്, സേവനത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച ഗുരുസ്ഥാനീയനായ വ്യക്തിയായിരുന്ന അദ്ദേഹം, കേരളത്തിലെ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്‍റ് കൂടിയാണ്‌. വിശ്വശാന്തി ഫൗണ്ടേഷൻ്റെ ആദ്യത്തെ മാനേജിംഗ് ഡയറക്ടറും മാർഗ്ഗദർശിയും ആയിരുന്നു മേനോൻസാർ . ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, അവയെല്ലാം വിജയകരമായി നടപ്പിലാക്കാൻ അശ്രാന്തപരിശ്രമം നടത്തുകയും, മറ്റുള്ളവർക്ക് പ്രചോദനം പകരുകയും ചെയ്തു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നുകൊണ്ട് , വേദനയോടെ ആദരാഞ്ജലികൾ. മോഹന്‍ലാല്‍ കുറിച്ചു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലന്‍ ആന്‍ഡ് കമ്പനി മേധാവിയായിരുന്നു പി. ഇ.ബി മേനോന്‍. സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ്, വിശ്വസേവാഭാരതി മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു.

Ads by Google
Friday 10 Oct 2025 11.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW