Friday, March 13, 2026 Last Updated 7 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 09 Oct 2025 10.22 AM

‘നീ വളര് ’അമ്മയെ പോലെ മകളും; സുധാപ്പുവിന്റെ ചിത്രവുമായി സൗഭാഗ്യ

soubhagya
photo-www.instagram.com/sowbhagyavenkitesh/

നര്‍ത്തകിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ സൗഭാഗ്യ വെങ്കടേഷ് വളരെ വ്യത്യസ്തമായ വീഡിയോകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെക്കാറുണ്ട്. മിക്കപ്പോഴും മകള്‍ സുദര്‍ശനയുടെ മനോഹരമായ വീഡിയോകളും ഇത്തരത്തില്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രം കൂടുതല്‍ മനോഹരമായിരുന്നു.നര്‍ത്തകരായി ഒരേ മുദ്ര ചെയ്തുകൊണ്ടുളള ചിത്രമായിരുന്നു സൗഭാഗ്യ പങ്കുവെച്ചത്.

സൗഭാഗ്യ നൃത്ത വേഷത്തില്‍ ഒരുങ്ങി ആയിരുന്നെങ്കില്‍ സുദാപ്പു നൃത്ത പഠിതാവിന്റെ വേഷത്തിലായിരുന്നു. ‘നീ വളര്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം സൗഭാഗ്യ പങ്കുവെച്ചത്. കറുത്ത പൈജാമയും കുര്‍ത്തിയും ചുവപ്പ് നിറമുളള ഷാളുമായിരുന്നു സുദാപ്പുവിന്റെ വേഷം. പച്ച സാരിയില്‍ സൗഭാഗ്യയും സുന്ദരിയായിരുന്നു. ഒരു ചെറുപുഞ്ചിരിമയാടെയാണ് സുദാപ്പു ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. രണ്ടു കൈയിലും വളയും ഒരു കുഞ്ഞുമാലയും അണിഞ്ഞിട്ടുണ്ട്.

കുഞ്ഞ് സുദാപ്പുവിനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ചും സ്‌നേഹം അറിയിച്ചും നിരവധിപ്പേരാണ് കമന്റ് ബോക്‌സില്‍ എത്തിയിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW