Saturday, March 14, 2026 Last Updated 14 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Oct 2025 04.38 PM

‘ഓവര്‍ തിങ്കിംഗ്,ഡിപ്രഷന്‍,മൂഡ് സിങ്സ്...പണ്ട് ഇതിന്റെ പേര് വെറും വട്ട്, ജോലിയില്ലാത്തവര്‍ക്ക് വരുന്നതാണിത്; നല്ല പേരന്റല്ല, അതാണ് ഞാന്‍ വിവാഹം കഴിക്കാത്തത്...’ കൃഷ്ണപ്രഭ

നര്‍ത്തകി, അഭിനേത്രി, ഗായിക എന്നീ നിലയിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമായ കൃഷ്ണപ്രഭ ഇപ്പോഴിതാ മാനസിക സമ്മര്‍ദ്ദം വരുന്നത് എന്തു​ കൊണ്ടാണെന്നും എന്താണ് വിവാഹം കഴിക്കാതെന്നും പറയുകയാണ്.
Krishnaprabha
Krishnaprabha about her marriage (Image Source: Youtube)

നര്‍ത്തകി, അഭിനേത്രി, ഗായിക എന്നിങ്ങനെ കലാകാരി എന്ന നിലയില്‍ എല്ലാ മേഖലയിലും തിളങ്ങി നില്‍ക്കുന്ന താരമാണ് കൃഷ്ണപ്രഭ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരം നര്‍ത്തകിയെന്ന നിലയിലും ഗായികയെന്ന നിലയിലും പ്രശസ്തയാണ്. താരം. മാടമ്പിയെന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. നിരവധി ഹാസ്യവേഷങ്ങളിലൂടെ താരം സുപരിചതയാണ്.
സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ ഡാന്‍സ് റീല്‍സ് വീഡിയോകളും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അഭിനയരംഗത്ത് വലിയ സജീവമല്ലെങ്കിലും സ്റ്റേജ് ഷോകള്‍ ചെയ്യുന്ന തിരക്കിലാണ് താരം. ഗായകന്‍ എം ജി ശ്രീകുമാര്‍ നയിക്കുന്ന മ്യൂസിക് ബാന്‍ഡിലെ ഗായിക കൂടിയാണ് കൃഷ്ണ പ്രഭ.
ഇപ്പോഴിതാ സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാത്തതും അവസാന നിമിഷം ഉറപ്പിച്ച വേഷങ്ങള്‍ നഷ്ടപ്പെട്ടതും തന്നെ കരയിപ്പിച്ചിട്ടുണ്ടെന്നും പറയുകയാണ് കൃഷ്ണപ്രഭ. തനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാന്‍ സാധിക്കില്ലാത്തതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും താരം പറയുന്നു.
‘‘എന്റെ കരിയര്‍ 20-25 വര്‍ഷമായി ഈ രംഗത്ത് സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. എനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞാലും നിരാശപ്പെടേണ്ട കാര്യമില്ല. എനിക്ക് സിനിമ ഇല്ലെങ്കില്‍, ആ സമയം സീരിയല്‍ ചെയ്യാന്‍ പോവാം, ആങ്കറിങ് ചെയ്യാം, പാട്ടും ഡാന്‍സും അറിയാവുന്നത് കൊണ്ട് പാട്ട് പാടാന്‍ പോവാം... ഞാന്‍ എപ്പോഴും ബിസി ആയിട്ട് ഇരിക്കും.
എന്റെ അമ്മ നന്നായാണ് വളര്‍ത്തിയത്. പക്ഷേ ഞാനൊരിക്കലും നല്ല പേരന്റ് ആയിരിക്കില്ല എന്നുള്ളതിനെപ്പറ്റി എനിക്കൊരു ഉത്തമ ബോധ്യമുള്ളതു ഞാനൊരു കല്യാണം പോലും കഴിക്കാത്തത്. എനിക്കൊരിക്കലും നല്ലൊരു രക്ഷിതാവാകാൻ സാധിക്കില്ല, എനിക്ക് ക്ഷമയില്ല....’’ കൃഷ്ണപ്രഭ പറയുന്നു.

സിനിമയില്‍ ചാന്‍സ് കിട്ടാത്തതിന്റെ പേരില്‍ താന്‍ പണ്ട് കരഞ്ഞിട്ടുണ്ടെന്നും കൃഷ്ണ പ്രഭ പറഞ്ഞു. വേഷം ഉറപ്പിച്ചിട്ട് അവസാന നിമിഷം മാറിപ്പോയ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ വെറുതെയിരിക്കാത്ത ആളാണെന്നും ഒരു പണിയുമില്ലാത്തവര്‍ക്കാണ് ഡിപ്രഷനും മൂഡ് സ്വിങ്സുമൊക്കെ വരുന്നതെന്നും താരം പറഞ്ഞു.
‘‘കൈയ്യില്‍ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. അവസാന നിമിഷം വേഷങ്ങള്‍ ഉറപ്പിച്ചിട്ട് പോലും നഷ്ടപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയോളം നിര്‍ത്തി നിര്‍ത്തി കരഞ്ഞിട്ടുണ്ട്. എന്നാല്‍, പിന്നീട് വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് മനസ്സിലായി. ഞാന്‍ ചെയ്ത പല സിനിമകളിലെയും കഥാപാത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എനിക്ക് ചേര്‍ന്നതായിരുന്നില്ല.
എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോലും വെറുതെയിരിക്കാന്‍ സമയമില്ല. രാവിലെ എഴുന്നേറ്റ് പാട്ട് പ്രാക്ടീസ് ചെയ്യും, അതു കഴിയുമ്പോള്‍ അടുത്ത പാട്ട് പരിശീലിക്കും. ഇപ്പോള്‍ പലരും പറയുന്ന കേള്‍ക്കാം ‘ഓവര്‍ തിങ്കിങ്’, ‘ഭയങ്കര ഡിപ്രഷന്‍’, ‘മൂഡ് സ്വിങ്‌സ്’ എന്നൊക്കെയുള്ള വാക്കുകള്‍. ഞങ്ങളുടെ കാലത്ത് ഇതൊക്കെ വെറും ‘വട്ട്’ ആയിരുന്നു, ഇപ്പോള്‍ അതിന് പുതിയ പേരുകള്‍ വന്നിരിക്കുന്നു. ഈ അവസ്ഥകളൊക്കെ വരാന്‍ കാരണം മറ്റ് ജോലികളൊന്നും ഇല്ലാത്തതുകൊണ്ടാണെന്ന് എനിക്ക് തോന്നുന്നു. വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലും ജോലികളില്‍ മുഴുകുന്നതിനാല്‍ ഇത്തരം മാനസിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ സാധിക്കും. എപ്പോഴും തിരക്കോടെയിരുന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ഒരു പരിധി വരെ രക്ഷനേടാം...’’ കൃഷ്ണപ്രഭ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന മോശം കമനറുകൾക്ക ചുട്ടമറുപടി നൽകാറുണ്ടെന്നും കൃഷ്ഷ്ണ പ്രഭ പറയുന്നു. ‘‘ഞാൻ കീർത്തനങ്ങൾ പാടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിനെ കളിയാക്കിയും അശംസകൾ അറിയിച്ചും പലതരത്തിലുളള കമന്റുകളും ലഭിക്കാറുണ്ട്. പാടുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ മിക്കവരും ആ സംഗീതമാണ് ശ്രദ്ധിക്കുന്നത്. എന്നാൽ ഒരു സ്ത്രീയുടെ പേരിലുളള ഫേക്ക് അക്കൗണ്ടിൽ നിന്നുവന്ന കമന്റ് എന്നെ അതിശയിപ്പിച്ചു. ഞാൻ അടിവസ്ത്രം ധരിക്കാതെയാണ് പാടുന്നുവെന്നായിരുന്നു കമന്റ്. ചിലർ അവരുടെ നിലവാരമാണ് നമുക്കെന്നുമാണ് ചിന്തിക്കുന്നത്. അതിന് തക്കമറുപടിയും ഞാൻ കൊടുത്തിട്ടുണ്ട്. ആവശ്യമില്ലാത്ത കമന്റുകൾക്ക് സമയം കിട്ടുമ്പോൾ ഉത്തരം നൽകാറുണ്ട്...’’ താരം കൂട്ടിച്ചേർത്തു.

Ads by Google
Tuesday 07 Oct 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW