Saturday, March 14, 2026 Last Updated 58 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 09.00 PM

സ്വർണപ്പാളി വിവാദം; ‘സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണം’; ഇപി ജയരാജൻ

e p jayarajan

ശബരിമല സ്വർണപ്പാളി വിവാദത്തിൽ സത്യം കണ്ടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് ഇപി ജയരാജൻ. ഇതാണ് സർക്കാരിൻ്റെയും ദേവസ്വം ബോർഡിൻ്റെയും നിലപാട്. ഒരാളുടെയും വിശ്വാസത്തേയോ ആചാരത്തെയോ തകർക്കാൻ സർക്കാർ കൂട്ടു നിക്കില്ല. ഒരു കുറ്റവാളിയെയും രക്ഷപെടാൻ അനുവദിക്കില്ല. വിവാദങ്ങൾ അയ്യപ്പ സംഗമത്തിന് ശേഷം ഉയർന്ന് വന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.
ഇതു വരെ പ്രതിപക്ഷം എവിടെയായിരുന്നു. അയ്യപ്പ സംഗമം സർക്കാരിന് സൽപ്പേരുണ്ടാക്കി. അന്വേഷണത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഇപി ജയരാജൻ‌ പറഞ്ഞു. ലക്ഷകണക്കിന് വിശ്വാസികളുടെ ആരാധന കേന്ദ്രമാണ് ശബരിമല. ആ ക്ഷേത്രത്തെ കളങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് ഇപി ജയരാജൻ പറഞ്ഞു. വിഷയത്തിൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ഒരു കുറ്റവാളികളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW