Saturday, March 21, 2026 Last Updated 15 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 01.15 PM

എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി സുപ്രീംകോടതിയും തള്ളി

uploads/news/2025/10/804163/mathew-kuzhalnadan.gif

ന്യൂഡല്‍ഹി: എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുമുള്ള കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. നേരത്തേ വിജിലന്‍സ് പ്രത്യേക കോടതിയും പിന്നാലെ കേരളാ ഹൈക്കോടതിയും തള്ളിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബഞ്ചാണ് മാത്യൂകുഴല്‍നാടന്റെ ഹര്‍ജി തള്ളിയത്.

വാദങ്ങള്‍ പരിഗണിക്കാന്‍ പോലും രണ്ടംഗ ബഞ്ച് കൂട്ടാക്കിയില്ല. രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കോടതി വേദിയാക്കരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുപ്രീംകോടതി ഹര്‍ജി തള്ളിയത്. നേരത്തേ മതിയായ തെളിവുകളില്ലെന്നായിരുന്നു തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഈ കേസില്‍ മറ്റ് നിയമസാധ്യതകള്‍ തേടുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

നിയമത്തിന് മുന്നില്‍ രക്ഷപ്പെട്ടാലും നീതിക്ക് മുന്നില്‍ രക്ഷപ്പെടില്ലെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയപരമായ പോരാട്ടം മുമ്പോട്ട് പോകുമെന്നും മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. സൈബര്‍ ബുള്ളിംഗ് നടത്തിയാലും സിപിഎം പരിഹസിച്ചാലും നീതിക്ക് വേണ്ടിയുള്ള പോരാട്ടം നടത്തുമെന്നും പറഞ്ഞു.

Ads by Google
Monday 06 Oct 2025 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW