Saturday, March 21, 2026 Last Updated 8 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 06.47 PM

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

civil supplies department
photo; representative image

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക. രാവിലെ ഒമ്പതുമണി മുതല്‍ പന്ത്രണ്ടുമണി വരെയും വൈകിട്ട് നാല് മുതല്‍ ഏഴുമണി വരെയുമാണ് പുതിയ സമയക്രമം.

2023 മാര്‍ച്ച് 1-ന് പരിഷ്‌കരിച്ചിരുന്ന സമയത്തിനാണ് ഇപ്പോഴത്തെ ഉത്തരവുപ്രകാരം ഇന്ന് മുതല്‍ മാറ്റം വരുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം തൊഴില്‍ നഷ്ടം കൂടാതെ റേഷന്‍ സാധനങ്ങള്‍ വാങ്ങാനാവുമെന്ന കാരണത്താലാണ് ഈ സമയം നിശ്ചയിച്ചത്. മൂന്നുമാസം മുമ്പ് സമയമാറ്റം സംബന്ധിച്ച് നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് കാണിച്ച് റേഷന്‍ വ്യാപാരികള്‍ ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിനെതിരെ രംഗത്തെത്തിയിരുന്നു.

Ads by Google
Sunday 05 Oct 2025 06.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW