Saturday, March 21, 2026 Last Updated 33 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 03 Oct 2025 06.27 PM

കയറും മുന്‍പേ വാതില്‍ അടഞ്ഞു; ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്നുകാരന്‍ മരിച്ചു

elevator, dead

പൂനെ: ലിഫ്റ്റില്‍ കുടുങ്ങി പതിനൊന്ന് വയസ്സുകാരന്‍ മരിച്ചു. കുട്ടി ലിഫ്റ്റില്‍ കയറും മുന്‍പേ ലിഫ്റ്റിന്റെ വാതിലടയുകയായിരുന്നു. പൂനെയിലെ രാംസ്മൃതി സൊസൈറ്റിയിലെ അപ്പാര്‍ട്ടുമെന്റിലായിരുന്നു സംഭവം.

അപ്പാര്‍ട്ടുമെന്റിന്റെ മൂന്നാം നിലയ്ക്കും നാലാം നിലയ്ക്കും ഇടയില്‍ ലിഫ്റ്റിന് സമീപം കുട്ടി കളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് കുട്ടി അതില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Ads by Google
Friday 03 Oct 2025 06.27 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW