-->
നടന്‍ ജയസൂര്യയുടെ മകള്‍ വേദ ജയസൂര്യയുടെ ഡാന്‍സ് വീഡിയോ ശ്രദ്ധനേടുന്നു. സായ് അഭ്യങ്കര്‍ ഈണമിട്ട് പാടിയ ‘ഊരും ബ്ലഡ് ’എന്ന ഗാനത്തിനാണ് വേദ ചുവടുവെക്കുന്നത്. ബാഗി ജീന്‍സും ഓവര്‍ക്കോട്ടും ധരിച്ച ലുക്കിലാണ് വേദ ആദ്യം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ടീ ഷര്‍ട്ട് ധരിച്ച സിംപിള്‍ ലുക്കിലും വേദ പ്രത്യക്ഷപ്പെടുന്നുണ്ട്.
വേദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ ’എന്ന എഴുത്തോടെ ജയസൂര്യയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വലിയ പ്രേക്ഷക ശ്രദ്ധയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സൂപ്പര്‍ ഡാന്‍സ് ആണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.