Wednesday, March 11, 2026 Last Updated 3 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 12.56 PM

കൂടുതൽ സ്നേഹം, കൂടുതൽ ജീവിതം, കൂടുതൽ ഓർമ്മകള്‍; പുത്തന്‍ യാത്രാചിത്രങ്ങളുമായി മഞ്ജു വാര്യര്‍

manju-warrier-
photo-www.instagram.com/manju.warrier/

പുത്തന്‍ യാത്രാചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു വാര്യര്‍. യാത്രകള്‍ എത്രത്തോളം തന്നെ താനാക്കി മാറ്റി എന്ന് പല അവസരത്തിലും മഞ്ജു തുറന്നു പറഞ്ഞിട്ടുള്ളതാണ്. തനിച്ചുള്ള യാത്രകളാണ് ഇപ്പോൾ ഏറെ പ്രിയം.

ആദ്യമൊക്കെ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു മഞ്ജുവിന്റെ വിദേശ യാത്രകൾ എല്ലാം. എന്നാൽ ഇപ്പോൾ മഞ്ജു കൂടുതലും തിരഞ്ഞെടുക്കുന്നത് സോളോ ട്രിപ്പുകളാണ്. ഇക്കഴിഞ്ഞ ജന്മദിനത്തിൽ ജപ്പാനിലായിരുന്നു മഞ്ജു വാര്യർ. ഓരോ സിനിമയുടെയും ബ്രേക്കിൽ ഓരോ വിദേശ രാജ്യത്തേക്കുള്ള യാത്രയും അതിലെ അനുഭവങ്ങളും ഓർമകളുമാണ് ഇപ്പോൾ മഞ്ജുവിന് കൂട്ട്.

പുതിയ യാത്രയുടെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് മ‍ഞ്ജു വാര്യരുടെ ഏറ്റവും ലേറ്റസ്റ്റ് ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. കൂടുതൽ സ്നേഹം, കൂടുതൽ ജീവിതം, കൂടുതൽ ഓർമ്മകള്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. യാത്ര, പ്രണയം, ജീവിതം, എന്നും എന്നെന്നും, എന്റെ ഹൃദയത്തിൽ എന്നെന്നും എന്നൊക്കെയാണ് ഹാഷ് ടാ​ഗുകൾ നൽകിയിരിക്കുന്നത്.

ഓരോ ലുക്കിലാണ് ഓരോ ഫോട്ടോയിലും മഞ്ജുവിനെ കാണുന്നത്. സ്റ്റൈലിഷ് ആയി ഡ്രസ്സിങിലും ലുക്കിലും എല്ലാം ഒരുപാട് സ്വാതന്ത്ര്യം അനുഭവിക്കുന്നതായി തോന്നുന്ന തരത്തിലാണ് ഫോട്ടോകൾ.

Ads by Google
Thursday 02 Oct 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW