Saturday, March 21, 2026 Last Updated 29 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 06.09 PM

'കേരളത്തിൽ GSTയുടെ പേരിൽ നടന്നത് 1100 കോടിയുടെ തട്ടിപ്പ്,ഖജനാവിന് നഷ്ടം 200 കോടി;സർക്കാർ നടപടിയെടുത്തില്ല

gst

തിരുവനന്തപുരം: കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

'സാധാരണക്കാരായ ജനങ്ങളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടന്നു. ഇവരെ മറയാക്കി ഇടപാടുകള്‍ നടന്നു. വൈകിയാണ് പലരും ഇക്കാര്യം അറിഞ്ഞത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW