Saturday, March 21, 2026 Last Updated 24 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 01 Oct 2025 03.26 PM

ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

വഖഫ് ഭേദഗതി ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്.
uploads/news/2025/10/803513/1.gif
photo - twitter

ന്യൂഡൽഹി: അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു

വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളുടെ അടിയന്തര യോഗമാണ് ബന്ദ് മാറ്റിവെക്കാനുള്ള തീരുമാനമെടുത്തത്.

അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025-നെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. ‘വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ബന്ദ് പ്രഖ്യാപനം നടന്നത്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരായ അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോർഡിന്റെ പ്രക്ഷോഭങ്ങളും മറ്റുപരിപാടികളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജനറൽ സെക്രട്ടറി വ്യക്തമാക്കി.

Ads by Google
Wednesday 01 Oct 2025 03.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW