-->
നടന്‍ മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അന്‍സിബ ഹസ്സന്‍. ' ജോര്‍ജ്കുട്ടിയും അഞ്ജു ജോര്‍ജും. ദൃശ്യം 3 തുടങ്ങി' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.
രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ' വരുണിന്റെ ബോഡി കുഴിച്ചിട്ടിരിക്കുന്നത് ജിമ്മിലാണോ', ' ജോര്‍ജുകുട്ടി വീണ്ടും ചെറുപ്പമായി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അതേസമയം ' ദൃശ്യം 3' സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം െചയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്.