Tuesday, March 17, 2026 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 12.21 PM

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ' രാവണപ്രഭു' ; 4K അറ്റ്‌മോസില്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍

uploads/news/2025/09/803266/ravanprabhu.gif

നൂതന ദൃശ്യ. ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽരാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും , മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്,സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു , അഗസ്റ്റിൻ,രാമു, മണിയൻപിള്ള രാജു, തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം.

ഗാനങ്ങൾ - ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണം - പി.സുകുമാർ.
മറ്റിനിനൗ ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിന് എത്തിക്കുന്നു.
വാഴൂർ ജോസ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW