Friday, March 13, 2026 Last Updated 15 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 09.02 AM

പാക് മന്ത്രിയുടെ കയ്യില്‍നിന്നും ട്രോഫി സ്വീകരിക്കില്ല ; ഏഷ്യാകപ്പ് സ്വന്തമാക്കിയ ഇന്ത്യ കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചു

uploads/news/2025/09/803233/ccricket.jpg

ദുബായ്: ഒമ്പതാം തവണയും ഏഷ്യാകപ്പ് സ്വന്തമാക്കിയ ഇന്ത്യ കിരീടം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഫൈനലില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം നടന്ന സമ്മാനവിതരണ ചടങ്ങില്‍ പാകിസ്താന്‍ മന്ത്രിയും എസിസി പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് മെഡല്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ യാദവ് കൂട്ടാക്കിയില്ല.

അടിമുടി നാടകീയതും ഇഞ്ചോടിഞ്ഞ് പോരാട്ടവും നടന്ന ആവേശകരമായ ഫൈനലില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ട്രോഫിയില്ലാതെയാണ് വിജയം ആഘോഷിച്ചത്. വളരെ വൈകിയാണ് സമ്മാനദാന ചടങ്ങ് ആരംഭിച്ചത്, പക്ഷേ വ്യക്തിഗത പ്രകടനക്കാര്‍ക്ക് മാത്രമേ ആദരാഞ്ജലി അര്‍പ്പിച്ചുള്ളൂ. ഇന്ത്യ അദ്ദേഹത്തില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടും, നഖ്വി വേദിയില്‍ ഉറച്ചുനിന്നു. ഒരു ടൂര്‍ണമെന്റില്‍ ഒരു ടീം കിരീടം നേടിയിട്ടും ട്രോഫി സ്വീകരിക്കാതിരിക്കുന്ന നടപടി ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ വേദിയിലേക്ക് നടക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ കൂക്കിവിളിക്കാന്‍ മടിച്ചില്ല. നഖ്വിയുമായി വേദി പങ്കിട്ട എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ സറൂണിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ഇന്ത്യ തയ്യാറായെങ്കിലും അദ്ദേഹം അത് അനുവദിച്ചില്ല. സമ്മാനദാന ചടങ്ങ് ആരംഭിക്കാന്‍ നഖ്വി ഒരു വശത്ത് നില്‍ക്കുമ്പോള്‍, ഇന്ത്യന്‍ കളിക്കാര്‍ മുമ്പോട്ട് വന്നില്ല. ഇതോടെ സമ്മാന വിതരണ ചടങ്ങുകള്‍ ഏറെ വൈകി. അവതരണ വേദിയിലേക്ക് നഖ്വി എത്തിയപ്പോള്‍, സ്റ്റാന്‍ഡുകളിലെ ഇന്ത്യന്‍ ആരാധകര്‍ 'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യങ്ങളുമായി കൂട്ടത്തോടെ കൂക്കിവിളിക്കാന്‍ തുടങ്ങി.

നഖ്വി വേദിയിലേക്ക് കയറിയ ശേഷം, നിര്‍ബന്ധിച്ച് ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കില്ലെന്നും ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുമെന്നും നഖ്വിക്ക് അറിയിപ്പ് ലഭിച്ചു. ഏഷ്യാ കപ്പിലെ മൂന്ന് മത്സരങ്ങളിലും പാകിസ്ഥാന്‍ കളിക്കാരുമായി ഇന്ത്യന്‍ കളിക്കാര്‍ ഷേക്ക് ഹാന്‍ഡ് കൊടുക്കാന്‍ കൂട്ടാക്കിയില്ല.

ടോസിന് മുമ്പുള്ള ഫോട്ടോഷൂട്ടും ഇന്ത്യന്‍ ടീം ഒഴിവാക്കി. ഇന്ത്യന്‍ ടീം, ഗവേണിംഗ് ബോഡിയുടെ ചെയര്‍മാനില്‍ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് നേരത്തേ തന്നെ എസിസിക്ക് സന്ദേശം അയച്ചിരുന്നു. മറ്റൊരു നാടകീയ സംഭവവികാസത്തില്‍, മത്സരം അവസാനിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും പാകിസ്ഥാന്‍ കളിക്കാര്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നില്ല. ഏകദേശം 55 മിനിറ്റിനുശേഷമാണ് ആഘയും സഹതാരങ്ങളും ഡ്രസ്സിംഗ് റൂമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ 'ഇന്ത്യാ...ആആ...ഇന്ത്യാ' എന്ന ആര്‍പ്പുവിളികള്‍ അവരെ സ്വീകരിച്ചു.

ഇത് 'ഓപ്പറേഷന്‍ സിന്ദൂര'ത്തിനിടെ ആറ് ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങളെ നേരിട്ട് പരാമര്‍ശിക്കുന്ന ആംഗ്യം നേരത്തേ പാകിസ്താന്‍ താരം റൗഫ് കാണിച്ചത് വിവാദമായിരുന്നു. ഇതിന് റൗഫിന്റെ കുറ്റി തെറുപ്പിച്ച ശേഷം ജസ്പ്രീത് ബുംറെയും തിരിച്ച് വിമാനം വീഴുന്നതിന്റെ ആഗ്യം കാട്ടി മറുപടി നല്‍കുന്നതിനും മൈതാനം സാക്ഷിയായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW