Sunday, March 15, 2026 Last Updated 34 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 04.39 PM

ഇത്തരം സ്‌നേഹ പ്രകടനങ്ങള്‍ വീടിനകത്ത് മതി'; അത് നമ്മുടെ സംസ്‌കാരമല്ല'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാക്കള്‍

bjp

ഭോപ്പാല്‍: രാഹുല്‍ - പ്രിയങ്ക സ്‌നേഹപ്രകടനത്തെ അധിക്ഷേപിച്ച് മധ്യപ്രദേശിലെ ബിജെപി നേതാക്കാള്‍. സഹോദരര്‍ പരസ്യമായി ചുംബിക്കുന്നത് പാശ്ചാത്യരീതിയാണെന്ന നഗരവികസനമന്ത്രി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മന്ത്രി വിജയ് ഷാ. ഇരുവരുടെയും സ്‌നേഹപ്രകടനം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നല്ലെന്ന് വിജയ് ഷാ പറഞ്ഞു. സംഭവത്തില്‍ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തുവന്നു,

നേരത്തെയും അധിക്ഷേപകരമായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി നേതാവാണ് കൈലാഷ് വിജയ് വര്‍ഗീയ. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് കേണല്‍ സോഫിയ ഖുറേഷിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ തന്നെ വെട്ടിലാക്കിയിരുന്നു. രണ്ട് ദിവസം മുന്‍പാണ് രാഹൂല്‍ - പ്രിയങ്ക സ്‌നേഹപ്രകടനത്തിനെതിരെ വര്‍ഗീയ രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW