Saturday, March 14, 2026 Last Updated 38 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 12.26 PM

രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ് ; കുഞ്ഞിന്റെ മാതാവ് ശ്രീതുവിനെ അറസ്റ്റ് ചെയ്തു

uploads/news/2025/09/802993/sreethu.jpg

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായിട്ടാണ് ശ്രീതുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യും. കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തില്‍ ഇന്നലെ രാത്രി തമിഴ്‌നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ബാലരാമപുരം പൊലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ മാത്രമായിരുന്നു പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. ശ്രീതുവിനും സംഭവത്തില്‍ പങ്കുണ്ടെന്ന് ഹരികുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെ പോലീസ് പരിശോധന നടത്തിയിരുന്നു. ഇരുവരും തമ്മില്‍ മറ്റൊരു ബന്ധമുണ്ടായിരുന്നു എന്നും ഇതിന് കുട്ടി തടസമായേക്കാമെന്ന കാരണത്താലാണ് കുട്ടിയെ കൊന്നതെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ജനുവരി 27-നായിരുന്നു ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു കൊല്ലപ്പെട്ടത്.

അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ദേവേന്ദുവിനെ പുലര്‍ച്ചെ കാണാതായെന്നാണ് ആദ്യം പരാതി ലഭിച്ചത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മാവന്‍ ഹരികുമാര്‍ കുട്ടിയെ മുറിയില്‍ നിന്ന് എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിയുകയായിരുന്നു എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീതുവിനെ അറസ്റ്റ് ചെയിതിരുന്നു. പത്ത് പരാതികളാണ് ശ്രീതുവിനെതിരെ പരാതി ലഭിച്ചത്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ദേവസ്വം ബോര്‍ഡില്‍ താന്‍ സെക്ഷന്‍ ഓഫീസറാണ് എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ പരാതിക്കാരന്‍ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നല്‍കി പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW