Sunday, March 15, 2026 Last Updated 38 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 03.48 PM

‘ദൃശ്യം3' യിൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല; ശ്രദ്ധ നേടി കൂട്ടിക്കല്‍ ജയചന്ദ്രന്റെ പോസ്റ്റ്‌

kootickal-jayachandran

പ്രേക്ഷകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിൽ തന്റെ കഥാപാത്രമായ കണ്ടക്ടർ മുരളി ഉണ്ടായിരിക്കില്ലെന്ന് പറയുകയാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ.

ദൃശ്യം 3ന്റെ ഷൂട്ടിങ് ആരംഭിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് കൂട്ടിക്കൽ ജയചന്ദ്രന്റെ കുറിപ്പ്. "ഒരു പ്രത്യേക അറിയിപ്പ്; ദൃശ്യം 3ൽ കണ്ടക്ടർ മുരളി ഉണ്ടായിരിക്കുന്നതല്ല," ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ നിന്നുള്ള തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കൂട്ടിക്കല്‍ ജയചന്ദ്രൻ കുറിച്ചു.

ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടി. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി.

ദൃശ്യം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ജോർജുകുട്ടിയുടെ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്, അവരുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പറയുക എന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW