Sunday, March 22, 2026 Last Updated 9 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 03.21 PM

സമസ്‌ത നേതാവ് നാസർ ഫൈസി കൂടത്തായി രാജിവച്ചു

സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
nasar faizy koodathai
photo - facebook

കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഇന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 23-ാം തിയ്യതി കോഴിക്കോട് ചേര്‍ന്നപ്പോള്‍ ചില അംഗങ്ങള്‍ തനിക്കെതിര പരാതി ഉന്നയിച്ചിരുന്നുവെന്നും പിറ്റേന്ന് തന്നെ താന്‍ രാജിക്കത്ത് പ്രസിഡന്റിന് നല്‍കിയെന്നും നാസര്‍ ഫൈസി കൂടത്തായി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സമസ്ത നേതാക്കളേയും പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളേയും സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച ഭാരവാഹികള്‍ക്കെതിരെ നടപടി എടുക്കണമെന്നും പ്രസിഡന്റിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമസ്തയുടെ സുപ്രധാന പോഷക സംഘടനയാണ് സമസ്ത കേരള ജംഇയത്തുല്‍ ഖുതബ.സമസ്തയുടെ യുവജന സംഘടന നേതാവ് കൂടിയാണ് നാസര്‍ ഫൈസി കൂടത്തായി. കഴിഞ്ഞ കുറച്ചുകാലങ്ങളായി സംഘടനയെ ചലിപ്പിക്കാതെ മനഃപൂര്‍വ്വം നിര്‍ജീവമാക്കുന്ന അവസ്ഥയാണ്. നിരന്തരമായ ഖത്തീബ് ഉസ്താദുമാര്‍ ഉള്‍പ്പടെയുള്ള ഉസ്താദുമാരെ നിസാരമാക്കുന്ന വിധത്തിലുള്ള പ്രഭാഷണങ്ങളും പ്രസ്താവനകളും നടത്തിയെന്ന് നാസര്‍ ഫൈസിക്കെതിരായ പ്രമേയത്തില്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW