Friday, March 13, 2026 Last Updated 40 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 09.57 AM

രാജ്യത്തിന്റെ അഭിമാനം, നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് പ്രിവിലേജ്; മോഹന്‍ലാലിനെ അഭിനന്ദിച്ച് അജയ്‌ദേവ്ഗണ്‍

ajay-devgn

ദാദാസാഹേബ് പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും ഏറ്റുവാങ്ങിയ മോഹന്‍ലാലിനെ പ്രശംസിച്ച് ബോളിവുഡ് നടൻ അജയ് ദേവ്ഗൺ. മോഹൻലാൽ രാജ്യത്തിൻറെ അഭിമാനമാണെന്നും അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും അജയ് ദേവ്ഗൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടാണ് നടന്റെ പ്രതികരണം. മോഹൻലാലിനൊപ്പം കമ്പനി, ടെസ് തുടങ്ങിയ ചിത്രങ്ങളിൽ അജയ് ദേവ്ഗൺ ഒന്നിച്ചിട്ടുണ്ട്.

'മോഹൻലാൽ സർ, നിങ്ങളോടൊപ്പം സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ഒരു പ്രിവിലേജ് ആണ്. നമ്മുടെ രാജ്യത്തിന്റെ യഥാർത്ഥ അഭിമാനം, നിങ്ങളുടെ പ്രവർത്തനങ്ങൾ മലയാള സിനിമയെ ഉയരങ്ങളിൽ എത്തിച്ചു. അഭിമാനകരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ,' അജയ് ദേവ്ഗൺ കുറിച്ചു.

അവാർഡ് ഏറ്റുവാങ്ങിയ മോഹൻലാലിന് അഭിനന്ദനവുമായി ഇന്ത്യൻ സിനിമ ലോകം തന്നെ അണിനിരന്ന കാഴ്ചയാണ് കണ്ടത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW