Saturday, March 14, 2026 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 10.31 AM

വിവരക്കേട് പറഞ്ഞ് ആലപ്പുഴക്കാരെ പരിഹസിക്കരുത്; സുരേഷ്‌ഗോപി പതിവ് വിഡ്ഡിവേഷം കെട്ടുന്നെന്ന് സിപിഐഎം

uploads/news/2025/09/802661/suresh.gif

ആലപ്പുഴ: എയിംസ് വിഷയത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പതിവ് വിഡ്ഡിവേഷം കെട്ടുന്നെന്നും ഇങ്ങിനെ വിവരക്കേട് പറഞ്ഞ് ആലപ്പുഴക്കാരെ പരിഹസിക്കരുതെന്നും സിപിഐഎം. സുരേഷ്‌ഗോപിയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും സിപിഐഎം ജില്ലാക്കമ്മറ്റി ആരോപിച്ചു. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ സ്ഥലം നല്‍കിയില്ലെങ്കില്‍ തമിഴ്‌നാടിന് കൊടുക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ കേന്ദ്ര ആരോഗ്യവകുപ്പുമായി യാതൊരു ബന്ധമില്ലാത്തയാളും കേവലം ഒരു സഹമന്ത്രി മാത്രവുമായ സുരേഷ് ഗോപിയുടെ എയിംസിനെ കുറിച്ച് നടത്തുന്ന പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്നാണ് സിപിഐഎം ആലപ്പുഴ ജില്ലാകമ്മറ്റി പറയുന്നത്. ആലപ്പുഴ യുടെ വ്യവസായരംഗത്തെക്കുറിച്ചു നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണ്.

ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാവായിരുന്ന ടി വി തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടവയാണെന്ന് ജില്ലാ സെക്രട്ടറി എസ് സോളമന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോകാസ്റ്റ്, കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിങ്‌സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയര്‍ഫെഡ്, കയര്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി പ്രാഥമിക കയര്‍ സഹകരണസംഘങ്ങളും മാറ്റ്‌സ് ആന്‍ഡ് മാറ്റിങ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായസ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവനാപൂര്‍ണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്.

കോടികളുടെ വിദേശനാണ്യം നേടിത്തരുന്ന കയര്‍മേഖലയെ തകര്‍ക്കുന്ന സമീപനം കൈക്കൊണ്ട് വരുന്നത് സുരേഷ് ഗോപികൂടി ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ എയിംസ് സ്ഥാപിക്കേണ്ട സ്ഥലവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. ആലപ്പുഴയില്‍ വേണമെന്ന് സുരേഷ്‌ഗോപി പറയുമ്പോള്‍ പാറശ്ശാലയിലാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബിജെപി നേതൃത്വത്തിന് താല്‍പ്പര്യം എയിംസ് തൃശുരില്‍ കൊണ്ടുവരണമെന്നുമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW