Saturday, March 14, 2026 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 09.45 AM

‘‘ജീവിതത്തില്‍ എല്ലാം തെരഞ്ഞെടുക്കുക; ശേഷം ഒരു ദുരിതപൂർണ്ണമായ വീട്ടിൽ നിങ്ങളെ അവസാനമായി തളയ്ക്കുക...’’ ജീവിതത്തെപ്പറ്റി വ്യത്യസ്തമായ പോസ്റ്റുമായി നസ്രിയ ഫഹദ്

uploads/news/2025/09/802445/Untitled-4.jpg
Nazriya Nazim Fahadh (Image Source: Instagram)

ബാലതാരമായും പിന്നീട് ടെലിവിഷന്‍ അവതാരകയായും കൈയടിയും പ്രശംസയും നേടിയ ശേഷം ദക്ഷിണേന്ത്യന്‍ സിനിമയില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് ​പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നായികയാണ് നസ്രിയ നസീം. മികച്ച കഥാപാത്രങ്ങളുമായി മലയാളത്തിലും തമിഴിലും തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രിയ, മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലുമായി ഇഷ്ടത്തിലാകുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ സെറ്റിൽ വെച്ച് പ്രണയത്തിലായ ഇവര്‍ 2014 ല്‍ വിവാഹിതരായി.
കരിയറിലും ​സോഷ്യല്‍മീഡിയയിലും സജീവമായി നിന്നിരുന്ന നസ്രിയ പിന്നീട് എല്ലാത്തില്‍ നിന്നും ദീര്‍ഘമായ ഇട​വേളയെടുത്തിരുന്നു. അതിനു ശേഷം തന്റെ ഇടവേള എന്തുകൊണ്ടാണെന്നും ന​‍സ്രിയ പങ്കുവച്ചു.
ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് വളരെ ആകര്‍ഷകമായ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് നസ്രിയ. ഒരു ബോര്‍ഡില്‍ കുറിച്ചിരിക്കുന്ന വരികളുടെ ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.
‘‘ജീവിതം തിരഞ്ഞെടുക്കുക, ഒരു ജോലി തിരഞ്ഞെടുക്കുക ഒരു കരിയർ തിരഞ്ഞെടുക്കുക, ഒരു കുടുംബം തിരഞ്ഞെടുക്കുക. ഒരു വലിയ ടെലിവിഷൻ തിരഞ്ഞെടുക്കുക, വാഷിംഗ് മെഷീനുകൾ, കാറുകൾ, കോംപാക്റ്റ് ഡിസ്ക് പ്ലെയറുകൾ, ഇലക്ട്രിക് ടിൻ ഓപ്പണർ എന്നിവ തിരഞ്ഞെടുക്കുക.
നനല്ല ആരോഗ്യം, കുറഞ്ഞ കൊളസ്ട്രോൾ, ദന്ത ഇൻഷുറൻസ് എന്നിവ തിരഞ്ഞെടുക്കുക. സ്ഥിര പലിശ മോർട്ട്ഗേജ് തിരിച്ചടവുകൾ, ഒരു സ്റ്റാർട്ടർ വീട് എന്നിവ തിരഞ്ഞെടുക്കുക. നിങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുക. ഒഴിവുസമയ വസ്ത്രങ്ങളും പൊരുത്തപ്പെടുന്ന ലഗേജും തിരഞ്ഞെടുക്കുക.
ഒഴിവുസമയ വസ്ത്രങ്ങളും അതിന് പൊരുത്തപ്പെടുന്ന ലഗേജും തിരഞ്ഞെടുക്കുക. വിവിധതരം തുണിത്തരങ്ങളില്‍ നിന്ന് വാടകയ്ക്ക് എടുക്കാവുന്ന ത്രീ-പീസ് സ്യൂട്ട് തിരഞ്ഞെടുക്കുക. ഒരു DIY തിരഞ്ഞെടുത്ത് ഞായറാഴ്ച രാവിലെ നിങ്ങൾ ആരാണെന്ന് ചിന്തിക്കൂ. മനസ്സിനെ മരവിപ്പിക്കുന്ന, ആത്മാവിനെ തകർക്കുന്ന ഗെയിം ഷോകൾ കണ്ട് ആ സോഫയിൽ ഇരുന്ന് വയറു നിറച്ച് ജങ്ക് ഫുഡ് കഴിക്കുക. അവസാനം ചീഞ്ഞഴുകിപ്പോകുക, ദുരിതപൂർണ്ണമായ ഒരു വീട്ടിൽ അവസാനത്തെ ജീവിതം നയിക്കുക, നിങ്ങളുടെ സ്ഥാനം ഒഴിഞ്ഞു ​കൊടുക്കുക എന്ന നാണക്കേട് മാത്രം നിങ്ങള്‍ വളര്‍ത്തിയ സ്വാർത്ഥരും വികൃതികളുമായ പെൺകുഞ്ഞുങ്ങൾക്ക് നല്‍കുക...നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക...’’ എന്ന ഇർവിൻ വെൽഷിന്റെ ക്വോട്ടാണ് നസ്രിയ പങ്കിട്ടിരിക്കുന്നത്. നിരാശയും മാനസിക സമ്മര്‍ദ്ദവുമൊക്കെ നസ്രിയയുടെ പോസ്റ്റില്‍ പ്രകടമാകുന്നുണ്ട്. പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിന്റെ കാരണം പോലും കൃത്യമായി വ്യക്തമാക്കാതിരുന്ന നസ്രിയ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റ് പങ്കിട്ടിരിക്കുന്നതെന്ന ആശങ്കയിലാണ് ആരാധകര്‍.

കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം അടുത്തിടെ നസ്രിയ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളുണ്ടായി. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നു എന്നാണ് താരം അന്ന് കുറിച്ചത്. വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളുണ്ടായതു കൊണ്ടാണ്

‘‘എല്ലാവരും സുഖമായിരിക്കുന്നു എന്നു കരുതുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഞാന്‍ എല്ലായിടത്തുനിന്നും മാറി നില്‍ക്കുന്നതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കാനാണ് ഈ കുറിപ്പ്. എല്ലാ കാര്യങ്ങളിലും സജീവമായിരുന്ന ആളായിരുന്നു ഞാന്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. പക്ഷേ കഴിഞ്ഞ കുറച്ചുമാസങ്ങളായി വൈകാരികമായും വ്യക്തിപരമായും ചില പ്രശ്നങ്ങളില്‍ കൂടി കടന്നുപോകുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് എന്നെ എവിടെയും കാണാതിരുന്നത്.
എന്റെ മുപ്പതാം പിറന്നാള്‍, പുതുവത്സരം, ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിന്റെ വിജയാഘോഷം തുടങ്ങി എന്‍റെ ജീവിതത്തിലെ നല്ല ചില നിമിഷങ്ങള്‍ എനിക്ക് ആഘോഷിക്കാനായില്ല. എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാതിരുന്നതിനും ആരുടെയും കോളിനും മെസേജുകള്‍ക്കും മറുപടി തരാതിരുന്നതിനും എന്‍റെ എല്ലാ കൂട്ടുകാരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ കാരണം നിങ്ങള്‍ക്കുണ്ടായ വിഷമത്തിനും അസൗകര്യത്തിനും ക്ഷമ ചോദിക്കുന്നു. ഞാന്‍ എല്ലാത്തരത്തിലും ഒതുങ്ങിക്കൂടുകയായിരുന്നു.
ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ച സഹപ്രവര്‍ത്തരോടും ക്ഷമ ചോദിക്കുന്നു. ഞാന്‍ കാരണം എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടുവെങ്കില്‍ ക്ഷമിക്കണം.
സന്തോഷകരമായ ഒരു കാര്യം കൂടി പറയാനുണ്ട്. ഇന്നലെ മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് എനിക്ക് ലഭിച്ചു. അതിലെനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒപ്പമുണ്ടായിരുന്നു മറ്റ് നോമിനികള്‍ക്കും വിജയികള്‍ക്കും ആശംസകള്‍.
ഇത് അതീവ ദുര്‍ഘടം പിടിച്ച യാത്രയായിരുന്നു. പക്ഷേ ഞാന്‍ ഇതെല്ലാം അതിജീവിച്ചു വരികയാണ്. ഓരോ ദിവസവും നല്ല മാറ്റമാണുണ്ടാകുന്നത്. എന്നെ മനസ്സിലാക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോട് നന്ദിയറിക്കുന്നു. പൂര്‍ണമായും പഴയപോലെയാകാന്‍ എനിക്ക് കുറച്ചുകൂടി സമയം വേണം.
പെട്ടെന്ന് എല്ലായിടത്തു നിന്നും ഞാന്‍ അപ്രത്യക്ഷയാകാനുള്ള കാരണം എന്‍റെ കുടുംബത്തേയും കൂട്ടുകാരേയും ആരാധകരേയും അറിയിക്കണം എന്നു തോന്നിയതുകൊണ്ടാണ് ഇന്ന് ഇതിവിടെ കുറിക്കുന്നത്.
എല്ലാവരോടും സ്നേഹം... ഞാന്‍ തിരിച്ചുവരും....നിങ്ങളെല്ലാവരും എനിക്ക് തരുന്ന അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി...’’ എന്നാണ് അന്ന് നസ്രിയ കുറിച്ചത്.

Ads by Google
Wednesday 24 Sep 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW