Sunday, March 15, 2026 Last Updated 19 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 10.13 AM

‘ക്രോക്സിന്റേത് പകല്‍ക്കൊള്ള, 5500 രൂപയുടെ ചെരുപ്പ് കീറിപ്പോയെ’ന്ന് ഇന്‍ഫ്ലുവന്‍സര്‍; ‘ചെരുപ്പ് തനിക്കും പണിതന്നു’ എന്ന് തുറന്നു പറഞ്ഞ് സുരഭി ലക്ഷ്മി

ക്രോക്സ് ബ്രാന്‍ഡ് എന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ ഇപ്പോഴിതാ ക്രോക്സിന്റേത് പകല്‍ക്കൊള്ളയാണെന്നും വാങ്ങി അധികനാള്‍ കഴിയും മുമ്പ് കീറിപ്പോയെന്നും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍, അതിന് പിന്തുണ നല്‍കുന്ന കമന്റുമായി സുരഭിലക്ഷ്മി.
Surabhilakshmi, Crocs brand, Social Media influencer Usha mathew
Surabhilakshmi supports Social media influencer who is aganist Crocs sandals (Image Source: Instagram)

പലരും ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്നത് ഇഷ്ടം കൊണ്ട് മാത്രമല്ല, അന്തസ്സിനെക്കൂടെ ബാധിക്കുന്ന കാര്യമായതു കൊണ്ടാണ്. ഒരു പൊതുവേദിയിലോ ചടങ്ങുകളിലോ പങ്കെടുക്കുമ്പോള്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ കൈയില്‍ കരുതുന്നത് തങ്ങളുടെ സ്റ്റാറ്റസിനെയും ബാധിക്കുമെന്ന് കരുതുന്നവരാണ് അധികവും. ക്രോക്സ്, പ്രാഡാ, ബിർക്കൻസ്റ്റോക്ക് എന്നീ ബ്രാന്‍ഡ് ചെരുപ്പുകള്‍ സെിബ്രിറ്റികളടക്കം പല പ്രശസ്തരും തെരഞ്ഞെടുക്കുന്നതാണ്.
എന്നാല്‍ അടുത്തിടെയായി ഈ ബ്രാന്റഡ് ചെരുപ്പ് കമ്പനികള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഇവരുണ്ടാക്കിയ തലക്കെട്ടുകളൊന്നും അവരുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നില്ലെന്ന് മാത്രമല്ല ബ്രാന്‍ഡ് നോക്കി വാങ്ങിക്കുന്നവരുടെ വിശ്വാസ്യത തന്നെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രവർത്തികളാണെന്നും പല ഫാഷന്‍ പ്രേമികളെ നിരാശരാക്കി. പ്രാഡ പരമ്പരാഗത ഇന്ത്യൻ ചെരുപ്പുകളുടെ ഡിസൈൻ മോഷ്ടിച്ചെന്ന ആരോപിച്ചപ്പോള്‍, ഇന്ത്യൻ കമ്പനികളായ ബാറ്റാ ഇന്ത്യ, റിലാക്‌സോ, ലിബർട്ടിയൊക്കെ തങ്ങളുടെ ഡിസൈൻ അടിച്ചുമാറ്റിയെന്നായിരുന്നു ക്രോക്ക്‌സും ആരോപിച്ചു.
ഇപ്പോഴിതാ ഈ വിവാദങ്ങള്‍ കൊഴുക്കുന്നതിനിടയില്‍ ക്രോക്‌സിന്റെ ചെരുപ്പുകളുടെ ഗുണനിലവാരം വളരെ താഴ്ന്നു പോയെന്ന് പറയുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസറായ ഉഷ മാത്യു എന്ന അന്നമ്മ. അന്നമ്മയുടെ വീഡിയോ പോസ്റ്റിന് താഴെ കമന്റുമായി നടി സുരഭി ലക്ഷ്മി വന്നതും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ക്രോക്‌സിന്റെ 5500 രൂപയുടെ ചെരുപ്പിന് റോഡ് സൈഡില്‍ കിട്ടുന്ന ചെരുപ്പിന്റെ ക്വാളിറ്റി പോലുമില്ലെന്നാണ് അന്നമ്മ പറയുന്നത്. ‘‘പകല്‍കൊള്ളയാണ് കമ്പനി നടത്തുന്നത്. വാങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത്രയും വിലകൂടിയ ചെരുപ്പ് കീറിപ്പോയ നിലയിലാണ്. ബ്രാൻഡഡ് ചെരുപ്പുകള്‍ വാങ്ങി ശീലമില്ലാത്ത എനിക്ക് സുഹൃത്തുക്കള്‍ സമ്മാനിച്ചതാണ് ഈ ചെരുപ്പ്. മുമ്പൊരിക്കല്‍ ഈ ചെരുപ്പ് ധരിച്ച്‌ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചപ്പോള്‍, സമാന അനുഭവമുള്ള ഒരു സ്ത്രീ എനിക്ക് മെസേജ് അയച്ചിരുന്നു...’’ എന്നാണ് അന്നമ്മ വീഡിയോയില്‍ പറയുന്നത്.
ഈ വീഡിയോയ്ക്ക് താഴെയാണ് നടി സുരഭി ലക്ഷ്മി തന്റെ അനുഭവം പറഞ്ഞത്. ‘‘ഇത് ഒട്ടും കൊള്ളാത്ത ചെരുപ്പാണ്. ഇത് വാങ്ങി എനിക്കും സഹോദരിക്കും അബദ്ധം പറ്റി. മാത്രമല്ല ക്രോക്സിന്റെ ഈ ചെരുപ്പാണ് ഇത്തരത്തില്‍ പണി തരുന്നത്....’’ എന്നാണ് സുരഭി കമന്റില്‍ കുറിച്ചത്.

വീഡിയോയ്ക്ക് താഴെ പല ആളുകളും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ക്രോക്‌സ് ആളുകളെ പറ്റിക്കുന്ന കമ്പനിയാണ്, കാശുള്ളവർ പൊങ്ങച്ചം കാണിക്കാനാണ് ഇത് വാങ്ങിക്കുന്നത്, ഫുള്‍ ഉഡായിപ്പാണ് പഴയ ക്വാളിറ്റിയില്ല, പൊട്ടിയ ചെരുപ്പുമായി കമ്പനിയെ സമീപിച്ചപ്പോള്‍ മാറ്റി തരില്ലെന്നായിരുന്നു മറുപടി...’ എന്നാണ് ഇതേ അനുഭവമുണ്ടായവര്‍ കുറിക്കുന്നത്.
എന്നാല്‍ ഈ ചെരുപ്പ് വാങ്ങി മൂന്ന് വർഷമായി ഉപയോഗിച്ചിട്ടും യാതൊരു കുഴപ്പവുമില്ലെന്ന് കമന്റ് കുറിക്കുന്നവരുണ്ട്. ‘ക്രോക്‌സിന്റെ ചെരുപ്പ് വാങ്ങിയാല്‍ അത് സ്ഥിരമായി ഉപയോഗിക്കണം, ഇലാസ്റ്റിസിറ്റി ഇതുവഴി കൂടും, എന്നാല്‍ വലപ്പോഴും മാത്രം ഉപയോഗിച്ചാല്‍ അത് പൊട്ടാൻ സാധ്യതയുണ്ട്...’ എന്ന് കുറിക്കുന്നവരുമുണ്ട്. എന്തായാലും ക്രോക്‌സ് ഇന്ത്യയെ ടാഗ് ചെയ്ത് ഇവരുടെ പരാതിയില്‍ നടപടി ഉണ്ടാകണമെന്ന് കമന്റ് ബോക്‌സില്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ പക്ഷേ ഇതുവരെ ക്രോക്സ് പ്രതികരിച്ചിട്ടില്ല.

Ads by Google
Tuesday 23 Sep 2025 10.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW