Friday, March 13, 2026 Last Updated 37 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 10.27 AM

നിങ്ങളുടെ അസാധാരണ പ്രതിഭയെ രാജ്യം ആഘോഷിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു; മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

priyadarshan
photo-www.facebook.com/DirectorPriyadarshan

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. മോഹന്‍ലാലിന്റെ പ്രതിഭയെ രാജ്യം ആഘോഷിക്കുന്നതില്‍ അഭിമാനം തോന്നുന്നു എന്നായിരുന്നു പ്രിയദര്‍ശന്‍ കുറിച്ചത്.

‘ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ലാലിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ അംഗീകാരം മറ്റാരെക്കാളും നിങ്ങള്‍ അര്‍ഹിക്കുന്നു. നിങ്ങളുടെ അസാധാരണ പ്രതിഭയെ രാജ്യം ആഘോഷിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. ഏറ്റവും അര്‍ഹതപ്പെട്ട ഇതിഹാസതുല്യനായ വ്യക്തിയെ ആദരിച്ചതിന് ജൂറിക്ക് നന്ദി ’എന്നായിരുന്നു പ്രിയദര്‍ശന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇന്ത്യന്‍ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്. അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും.

Ads by Google
Monday 22 Sep 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW