-->
കല്യാണി പ്രിയദര്‍ശന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ' ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഡൊമിനിക് അരുണ്‍. ചിത്രത്തെ സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. വ
ിമര്‍ശനങ്ങളെ താന്‍ സ്വീകരിക്കുന്നതായും ഡൊമിനിക് അരുണ്‍ പറഞ്ഞു. 'പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യ രണ്ടാഴ്ച 'ലോക'യ്ക്ക് ലഭിച്ചത്. അതിന്റെ സന്തോഷം ഇപ്പോഴുമുണ്ട്. കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ വരുന്നുണ്ട്.പ
ുതിയ കാര്യമാണ് ശ്രമിക്കുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. നല്ല പടമാണ് ചെയ്തത് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ഇങ്ങനെ ഒരു റെസ്പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല', സംവിധായകന്‍ പറഞ്ഞു. 'വ്യക്തിപരമായി ലഭിക്കുന്ന ഫോണ്‍കോളുകളില്‍ ഹാപ്പിയാണ്.ന
ിര്‍മാതാവും ഹാപ്പിയാണ്, അത്രയേ ഞാന്‍ നോക്കുന്നുള്ളൂ. കാശ് ചെലവാക്കുന്ന ആള്‍ക്ക് അത് തിരിച്ചുകിട്ടുക എന്നതാണല്ലോ പ്രധാനം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയൊന്നും ഒരിക്കലും ചെയ്യാന്‍ കഴിയില്ല. വിമര്‍ശനങ്ങളും ഉണ്ടാവും. അത് ഞാന്‍ സ്വീകരിക്കുന്നു', ഡൊമിനിക് അരുണ്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.'
രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ എഴുത്ത് തുടങ്ങാന്‍ പോകുന്നതേയുള്ളൂ. സമയമെടുത്ത് ചെയ്യാമെന്നാണ് കരുതുന്നത്. കഥയുടെ രൂപമുണ്ട്. ഇപ്പോഴുള്ള സമീപനം തന്നെയാണ് തുടര്‍ന്നുമുണ്ടാവുക', ചിത്രത്തിന്റെ വരും ഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. 2
00 കോടിക്ക് മുകളില്‍ ചിത്രം കളക്ട് ചെയ്തതായാണ് വിവരം. കല്യാണിക്ക് പുറമേ നസ്ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.