Tuesday, March 17, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 11.48 AM

' മലയാളത്തിന്റെയും മലയാള സിനിമയുടെയും യശസ്സ് വീണ്ടുമുയര്‍ത്തിയ താരം' ; അഭിന്ദനവുമായി കെ.കെ ശൈലജ

uploads/news/2025/09/801963/shailaja-mohanlal.gif

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദനപ്രവാഹമാണ്. കല-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.

ഇപ്പോള്‍ താരത്തിന് അഭിനന്ദനം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കെ.കെ ശൈലജ.

'ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ച പ്രിയ മോഹന്‍ലാലിന് അഭിനനന്ദനങ്ങള്‍. അഭിനയ മികവുകൊണ്ട് മലയാളികള്‍ക്കാകെ പ്രിയപ്പെട്ട താരം മലയാളത്തിന്റെയും മലയാള സിനിമയുടെയും യശസ്സ് വീണ്ടുമുയര്‍ത്തിയിരിക്കുന്നു. ജീവിതഗന്ധിയായ നിരവധി വേഷങ്ങള്‍ ഇനിയും വെള്ളിത്തിരയില്‍ പകര്‍ന്നാടാന്‍ പ്രിയതാരത്തിന് സാധിക്കട്ടെ', എന്നാണ് കെ.കെ ശൈലജ കുറിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW