Friday, March 13, 2026 Last Updated 33 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 19 Sep 2025 01.11 PM

തക്കതായ കാരണങ്ങള്‍ കൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വെച്ചത് ,കഥയറിയാതെ ആട്ടം കണ്ട് എഴുതിപിടിപ്പിക്കാന്‍ കുറച്ചു നന്മമരങ്ങള്‍; ആര്‍.ജെ അമന്‍

rj-aman
photo-www.instagram.com/amanbhymi/

കുറച്ചുദിവസങ്ങൾ മുമ്പേയാണ് ആർ ജെ അമനും സുഹൃത്തായ റീബയും തമ്മിൽ വിവാഹിതരായത്. അടുത്ത സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പരസ്പരം ഏറെ മനസിലാക്കിയ ശേഷം ആണ് കുടുംബജീവിത്തിലേക്ക് കടന്നത്. ഒരുപാട് താരങ്ങളും ആരാധകരും ആണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് എത്തിയത്. എന്നാൽ ചുരുക്കം ചില ആളുകൾ അമനും റീബക്കും എതിരെ സൈബർ അറ്റാക്കും നടത്തുകയുണ്ടായി. ചില പോസ്റ്റുകൾ അതിരുവിട്ടതോടെയാണ് മറുപടിയും ആയി അമൻ എത്തിയത്.

വ്യക്തമായതും തീർത്തും സ്വകാര്യമായതുമായ കാരണങ്ങൾ കൊണ്ടാണ് താനും വീണയും തമ്മിൽ വേര്‍പിരിഞ്ഞതെന്നും അത് വ്യക്തിപരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗര്‍ഭപത്രത്തെ അമൂല്യമായ കാണുന്ന ആളു തന്നെയാണ് താനെന്നും ദൈവകൃപയുടെയും അതീവ ശ്രദ്ധാലു ആയിട്ടാണ് താൻ മകന് ജന്മം നൽകിയതെന്നും അമൻ പോസ്റ്റിൽ പറയുന്നു.

വളരെ വ്യക്തവും സ്വകാര്യവുമായ ഒരു കാരണത്താൽ - ഞാൻ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒന്ന് അതുകൊണ്ടാണ് ഞങ്ങൾ പരസ്പരം വേർപിരിഞ്ഞത്., വീണയും ആയുള്ള ജീവിതം അവസാനിപ്പിക്കേണ്ടിവന്നെങ്കിലും, ഒരു ദിവസം, ഞങ്ങളുടെ മകൻ ഈ വേർപിരിയലിന്റെ കാരണം മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, അത് ഞങ്ങൾ തുറന്ന് പറയാതെ തന്നെ. നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരിക്കുക.
ഞങ്ങളെ ആത്മാർത്ഥമായി പിന്തുണയ്ക്കുന്ന എല്ലാവർക്കും, മനസ്സിലാക്കിയതിന് സ്നേഹത്തോടെ ഒരു വലിയ നന്ദി

rj-aman

പുരുഷന്മാർ ആയി ജനിച്ചവർ ഒക്കെയും നമ്മളും ആഴത്തിലുള്ള ഇമോഷൻസ് ഉള്ളവർ ആണ് - ചിലപ്പോൾ നമ്മുടെ ജീവിതത്തിന്റെ അടിത്തറയെ പോലും ഇളക്കിയേക്കാവുന്ന ഇമോഷൻസ് . ചിലപ്പോഴൊക്കെ, നമ്മെ സ്ഥിരമായി നിലനിർത്താൻ ശരിക്കുംകരുതലുള്ള ഒരാളുടെ സാമിപ്യം ആവശ്യം തന്നെയാണ്; അമൻ പറയുന്നു

Ads by Google
Friday 19 Sep 2025 01.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW