-->
മണ്ണാർക്കാട്: സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്നതിനെ തുടർന്ന് സ്കൂളിലെ പാചകപ്പുരയിൽ തീപിടിത്തം. എടത്തനാട്ടുകര വട്ടമണ്ണപ്പുറം എൽപി സ്കൂളിൽ വ്യാഴാഴ്ച രാവിലെ 9.45നായിരുന്നു സംഭവം. അഗ്നിരക്ഷാസേന എത്തി തീയണച്ചു. ആർക്കും പരുക്കില്ല. അഗ്നിരക്ഷാസേന നൽകിയ നിർദേശപ്രകാരം അധ്യാപകർ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും അധ്യാപകർ തന്നെ ഗ്യാസ് ലീക്കും ഗ്യാസ് സിലിണ്ടറിൽ നിന്നു വരുന്ന തീയും നിയന്ത്രിച്ചു. ഇതോടെ വൻ ദുരന്തം ഒഴിവായി. ഗ്യാസ് സിലിണ്ടറിന്റെ റഗുലേറ്റർ തകരാറായതാണ് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.