-->
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ സുരേഷ് ഗോപി. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു താരത്തിന്റെ പിറന്നാള്‍ ആശംസ.
'ദീര്‍ഘവീക്ഷണമുള്ള നേതാവ് ശ്രീ നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകള്‍! സന്തോഷവും സ്‌നേഹവും ആഘോഷവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിങ്ങളുടെ അക്ഷീണ പരിശ്രമം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. നിങ്ങളുടെ നേതൃത്വത്തിനും ദര്‍ശനത്തിനും നന്ദി. നമ്മുടെ രാജ്യത്തിന് ഇനിയും നിരവധി വര്‍ഷത്തെ പുരോഗതിയും സമൃദ്ധിയും നേരുന്നു!' , വീഡിയോയ്‌ക്കൊപ്പം സുരേഷ് ഗോപി കുറിച്ചു. പിന്നാലെ നിരവധി പേരാണ് പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം പിറന്നാള്‍ ആണിന്ന്. ലോക നേതാക്കള്‍ അടക്കമുളള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്.