-->
ബംഗലുരു: മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വിവാദമാകുന്നു. ഹിന്ദുമതത്തില്‍ തുല്യത ഉണ്ടായിരുന്നെങ്കില്‍ ആരും മതം മാറുമായിരുന്നില്ലെന്ന് അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണ് വിവവാദമായി മാറിയിരിക്കുന്നത്. യാതൊരു രാഷ്ട്രീയ പാര്‍ട്ടിയും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും, എന്നാല്‍ ആളുകള്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്നുണ്ടെന്നും, അത് അവരുടെ അവകാശമാണെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.
'തുല്യതയുണ്ടെങ്കില്‍ പിന്നെ എന്തിനാണ് അയിത്തം ഉണ്ടായത്? നമ്മളാണോ അയിത്തം ഉണ്ടാക്കിയത്? ഇസ്ലാം, ക്രിസ്തുമതം, അല്ലെങ്കില്‍ ഏതെങ്കിലും മതങ്ങളില്‍ അസമത്വങ്ങള്‍ ഉണ്ടാകാം. ഞങ്ങള്‍ളോ ബിജെപിയോ ആരെയും മതം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല, എന്നിട്ടും ആളുകള്‍ മതം മാറുന്നുണ്ട്, അത് അവരുടെ അവകാശമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. വിഷയം ഏറ്റെടുത്ത പ്രതിപക്ഷം സിദ്ധരാമയ്യയ്ക്ക് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തു.
ഹിന്ദുമതത്തെ ലക്ഷ്യമിടാനും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നുവെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ആര്‍ അശോക സിദ്ധരാമയ്യയുടെ പ്രസ്താവനക്കെതിരെ ശക്തമായി പ്രതികരിച്ചു. മുസ്ലീങ്ങളിലെ തുല്യതയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ അദ്ദേഹം സിദ്ധരാമയ്യയെ വെല്ലുവിളിച്ചു.
നേരത്തെ, ബെംഗളൂരുവിലെ ശിവാജിനഗര്‍ മെട്രോ സ്റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കി മാറ്റാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയതിന് ശേഷവും കര്‍ണാടക മുഖ്യമന്ത്രി വിവാദത്തിലായിരുന്നു. സെന്റ് മേരീസ് ബസിലിക്കയിലെ വാര്‍ഷിക തിരുനാളില്‍ സംസാരിക്കുമ്പോഴാണ് ശിവാജിനഗര്‍ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കുമെന്ന് സിദ്ധരാമയ്യ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോക്കിന് നല്‍കിയ വാഗ്ദാനം. നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാരിന് അയക്കുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രീണനത്തിന് വേണ്ടി മറാഠാ പ്രതിമയായ ഛത്രപതി ശിവാജി മഹാരാജനെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഈ നീക്കത്തെ ശക്തമായി വിമര്‍ശിച്ചു. ഈ വിഷയം മഹാരാഷ്ട്രയിലും രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് ഇടയാക്കി. ഈ തീരുമാനം ശിവാജി മഹാരാജനെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപലപിച്ചു.