Saturday, March 21, 2026 Last Updated 3 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 14 Sep 2025 07.30 PM

കിണറിലെ മോട്ടറിന്റെ വയറിൽ നിന്ന് ഷോക്കേറ്റു മധ്യവയസ്കൻ മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച സഹോദരിക്ക് പരുക്ക്

in

അകമ്പാടം: കിണറിലെ മോട്ടറിന്റെ വയറിൽ നിന്ന് ഷോക്കേറ്റു മധ്യവയസ്കൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച സഹോദരിക്ക് പരുക്കേറ്റു. ചാലിയാർ പെരുമ്പത്തൂർ കാനക്കുത്ത് നഗറിൽ ശേഖരൻ (55) ആണ് മരിച്ചത്. ശേഖരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി അംബികയ്ക്ക് (50) ആണ് ഷോക്കേറ്റ് പരുക്കേറ്റത്. വീടിനു പിൻഭാഗത്ത് ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. കിണറിലെ മോട്ടറിലേക്ക് വലിച്ച വയറിൽ നിന്നാണു ശേഖരന് ഷോക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.

ശേഖരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പൊള്ളലേറ്റ അംബികയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ശേഖരന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കന്നുകാലികളെ വളർത്തിയാണ് ശേഖരൻ കഴിഞ്ഞിരുന്നത്. ശേഖരന്റെ കൂടെയാണ് സഹോദരി അംബിക താമസിക്കുന്നത്. ഷോക്കേറ്റതിന്റെ കാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗം പരിശോധന നടത്തുമെന്നു പൊലീസ് അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW