Saturday, March 14, 2026 Last Updated 32 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 07.53 PM

തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; മരിച്ചത് രണ്ടല്ല, 17 പേര്‍; മുന്‍ കണക്ക് തിരുത്തി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്
uploads/news/2025/09/800676/9.gif
photo - facebook

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യവകുപ്പിൻ്റെ നീക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു.

അതേസമയം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം തിരുത്തി ആരോഗ്യവകുപ്പ്. രണ്ടുപേര്‍ മാത്രമാണ് മരിച്ചതെന്ന നേരത്തേയുള്ള നേരത്തേയുള്ള കണക്കാണ് വകുപ്പ് തിരുത്തിയത്. നിലവിലെ കണക്ക് പ്രകാരം കേരളത്തില്‍ ഈ വര്‍ഷം 17 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്ഥിരീകരിച്ചത്. 66 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW