Thursday, March 19, 2026 Last Updated 8 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 02.46 PM

പാലക്കാട്-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു

in

പാലക്കാട്: പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.25-ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍നിന്ന് രാവിലെ 7.40-ന് പുറപ്പെട്ട് 9.35-ന് കോഴിക്കോട്ടെത്തുന്ന വണ്ടിയും (06032) കോഴിക്കോട്ടുനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തുന്ന വണ്ടിയും (06071) ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW