Saturday, March 14, 2026 Last Updated 38 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 10 Sep 2025 08.14 AM

9 വര്‍ഷത്തെ പ്രണയം...; പങ്കാളിയായ സംഗീത സംവിധായകൻ എബി ടോം സിറിയകിനെ പരിചയപ്പെടുത്തി ഗ്രേസ് ആന്റണി; വിവാഹചിത്രങ്ങള്‍ തരംഗം

ആരാധകരെ അമ്പരപ്പിച്ചു കൊണ്ടായിരുന്നു അഭിനേത്രിയായ ഗ്രേസ് ആന്റണി തന്റെ വിവാഹവാര്‍ത്ത പങ്കിട്ടത്. ഇപ്പോഴിതാ തന്റെ പങ്കാളിയെ വിവാഹചിത്രങ്ങള്‍ പങ്കിട്ട് പരിചയപ്പെടുത്തുകയാണ് താരം.
Grace Antony, music director aby tom cyriac
Grace Antony married to Aby Tom Cyriac (Image Source: Facebook)

ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രിയാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിലിന്റെ നായികാവേഷത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തമാശ, കനകം കാമിനി കലഹം, റോഷാക്ക് എന്നീ സിനിമകളിലൂടെയും ഒ.ടി.ടിയിൽ റിലീസ് ചെയ്ത ‘നാഗേന്ദ്രൻസ് ഹണിമൂൺ’ സീരീസിലെ കഥാപാത്രവുമടക്കം ഗ്രേസിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ അമ്പരപ്പോടെ പ്രേക്ഷകര്‍ കേട്ടൊരു വാര്‍ത്തയായിരുന്നു ഗ്രേസ് ആന്റണിയുടെ വിവാഹം. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകിയാണ് ഗ്രേസ് തന്റെ വിവാഹം ആരാധകരെ അറിയിച്ചത്. ‘ഒടുവിൽ ഞങ്ങൾ ഒന്നായി’ എന്നും ജസ്റ്റ് മാരീഡ്' എന്ന ഹാഷ് ടാഗും താലിയുടെ ഫോട്ടോയും താരം പങ്കിട്ടിരുന്നു. എന്നാല്‍ വരൻ ആരാണെന്നോ ഫോട്ടോയോ ഗ്രേസ് പങ്കുവച്ചിരുന്നില്ല. അതോടെ വരന്റെ മുഖം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ അതിനെല്ലാം ഉത്തരം നല്‍കുകയാണ് ഗ്രേസ് ആന്റണി. വിവാഹ ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. യുവസംഗീത സംവിധായകന്‍ എബി ടോം സിറിയക്ക് ആണ് ഗ്രേസിന്റെ ഭർത്താവ്. 9 വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും ഇപ്പോള്‍ വിവാഹിതരായിരിക്കുന്നത്.‘‘9 വർഷങ്ങൾക്ക് ശേഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ​ഗ്രേസ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. വിവാഹം നടന്ന തുതിയൂർ ഔവർ ലേഡി ഓഫ് ഡോളൂർസ് റോമൻ കാത്തലിക് ചർച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. എബിക്ക് ഒപ്പം നടന്നു വരുന്നതടക്കമുള്ള ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടത്. ചിത്രങ്ങള്‍ക്ക് താഴെ ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേര്‍ ആശംസകള്‍ കുറിക്കുന്നുണ്ട്.

നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച എബി, ഇന്ത്യൻ മ്യൂസിക് കമ്പോസർ, അറേഞ്ചർ, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ഏഴോളം ചിത്രങ്ങളില്‍ സ്വതന്ത്രസംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ‘പാവാട’ യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എബിയാണ്.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ സംഗീതസംവിധായകർക്ക് എബി അറിയപ്പെടുന്ന സംഗീത നിർമ്മാതാവാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുള്‍പ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓണ്‍ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ റിലീസുകളുള്ള അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.
ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിൽ ടീന എന്ന കഥാപാത്രമായാണ് ഗ്രേസ് ആന്റണി വെളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, നാഗേന്ദ്രന്റെ ഹണിമൂണ്‍, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളില്‍, സീരീസുകളിലൂടെയും ഗ്രേസ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി. അടുത്തിടെ തമിഴിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. റാം സംവിധാനം ചെയ്ത 'പറത്തു പോ' എന്ന ചിത്രത്തിലായിരുന്നു അരങ്ങേറ്റം. മി​ർ​ച്ചി​ ​ശി​വ​യാ​ണ് ​നാ​യ​ക​ൻ.
‘‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ ഒന്നായി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഗ്രേസ് വിവാഹവാർത്ത ആരാധകരെ അറിയിച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു താരം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW