-->
മൈസൂരു: നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടര്‍ന്ന് മാണ്ഡ്യയില്‍ യുവതി വിഷം കഴിച്ച് ജീവനൊടുക്കി. കിക്കേരി ഗ്രാമത്തിലെ കൃഷി വകുപ്പ് ഓഫീസ് ജീവനക്കാരിയായ കാവ്യ(26)യാണ് ആത്മഹത്യ ചെയ്തത്.
രണ്ടാഴ്ച മുന്‍പ് ഹാസന്‍ സ്വദേശിയായ യുവാവുമായി കാവ്യയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍, വരന്റെ കുടുംബം ഒരു ആഴ്ച മുന്‍പ് വിവാഹം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഇതോടെ കാവ്യ വെള്ളിയാഴ്ച രാവിലെ വിഷം കഴിക്കുകയായിരുന്നു.
സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തില്‍ കിക്കേരി പോലീസ് കേസെടുത്തു.