Thursday, March 12, 2026 Last Updated 39 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 12.50 PM

‘‘ഓണമായാല്‍ ഞങ്ങളുടെ വീട്ടിലുള്ളവരുടെ ഓണം വ്ലോഗ്സ് തട്ടി നടക്കാൻ വയ്യെന്ന് എല്ലാവരും പറയും; പക്ഷേ ഇത്തവണ ഓണാഘോഷമില്ല, വ്ലോഗുമില്ല...’’ സിന്ധു കൃഷ്ണ

uploads/news/2025/09/799784/Untitled-1.jpg
Sindhu Krishna about onam celebration (Image Source: Youtube)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആഘോഷമാണ് ഓണം. ഏതു നാട്ടിലായാലും മലയാളികള്‍ വലിയ ആഘോഷത്തോടെയാണ് ഓണത്തെ വരവേല്‍ക്കുന്നത്. സെലിബ്രിറ്റികളും തങ്ങളുടെ ഓണം ലുക്കുകളും കുടുംബത്തോടൊപ്പമുള്ള സെലി​‍ബ്രേഷനുകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. കുടുംബത്തിനൊപ്പമുള്ള ഓണച്ചിത്രങ്ങളും സെലിബ്രിറ്റികള്‍ പങ്കുവച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണകുമാര്‍ കുടുംബത്തിന്റെ തിരുവോണദിനത്തിലെ ആഘോഷങ്ങള്‍ കാണാന്‍ ആരാധകരെല്ലാം കാത്തിരുന്നു. അവരുടെ ഫാമിലി ചിത്രവും ആരാധകര്‍ കാത്തിരുന്നതാണ്. കഴി‍ഞ്ഞ വർഷം വരെ അത് മുടങ്ങിയിരുന്നില്ല. പക്ഷെ ഇത്തവണ ഓണം സ്പെഷ്യല്‍ ഫോട്ടോ മാത്രമല്ല തിരുവോണം പോലും ആഘോഷിക്കാൻ കൃഷ്ണകുമാർ കുടുംബത്തിന് സാധിച്ചില്ല. സാധാരണ ഒരു ദിവസം പോലെയാണ് കടന്നുപോയത്.
ഇപ്പോഴിതാ അപ്രതീക്ഷിതമായി ചില സംഭവങ്ങള്‍ ജീവിതത്തിലുണ്ടായതുകൊണ്ടാണ് തിരുവോണം ആഘോഷിക്കാൻ കഴിയാതെ പോയതെന്ന് പറയുകയാണ് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. തന്റെ പുതിയ വ്ലോഗില്‍ സംസാരിച്ചപ്പോഴാണ് സിന്ധു കൃഷ്ണ അതിന്റെ കാരണം പങ്കിട്ടത്. നിയമസഭയില്‍ നടന്ന ഓണസദ്യയില്‍ പങ്കെടുക്കാൻ സിന്ധുവിനും മകള്‍ അഹാന കൃഷ്ണയ്ക്കും ക്ഷണം ലഭിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച്‌ എത്തിയതിനെക്കുറിച്ചും ഇങ്ങനൊരു പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് സിന്ധു വ്ലോഗില്‍ പറഞ്ഞു. സിനിമാ മേഖലയില്‍ നിന്നും ഒരുപാടുപേർ ഉണ്ടായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് സിന്ധുവിന്റെ വ്ലോഗ് ആരംഭിച്ചത്.
‘‘നിയമസഭയ്ക്ക് ഉള്ളില്‍ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. ചീഫ് മിനിസ്റ്ററിന്റെ ക്ഷണം സ്വീകരിച്ച്‌ വരാൻ കഴിഞ്ഞു. ധാരാളം കറികളുള്ള ഗംഭീര സദ്യയായിരുന്നു. സിനിമാ മേഖലയില്‍ നിന്നും ഒരുപാടുപേർ ഉണ്ടായിരുന്നു. പിന്നീട് തിരുവോണം പ്ലാൻ ചെയ്തതുപോലെ ഗംഭീരമാക്കാനായി ഷോപ്പിങ് നടത്തി.
തിരുവോണത്തിന് തലേദിവസം മുതല്‍ ചുമ, ജലദോഷം എന്നിവയുടെ ലക്ഷണങ്ങള്‍കൊണ്ട് ദിയയുടെ കുഞ്ഞ് ഓമി ആശുപത്രിയില്‍ അഡ്മിറ്റാണ്. എന്റെ അച്ഛനും പിതാവും ശാരീരിക അവശതകള്‍ മൂലം മറ്റൊരു ആശുപത്രിയില്‍ അഡ്മിറ്റാണ്. ഉത്രാടമായിട്ട് വീട്ടില്‍ വിളക്ക് കത്തിക്കാൻ പറ്റാത്തതുകൊണ്ട് വിഷമത്തില്‍ ഇരിക്കുകയാണെന്ന് അമ്മ പരാതി പറയുകയും ചെയ്തു.
അച്ഛൻ നാല് ദിവസമായി അഡ്മിറ്റാണ്. രണ്ട് ദിവസം കൂടി മോണിറ്ററിങ് ഉണ്ട്. തിരുവോണത്തിന് വീട്ടില്‍ കൊണ്ടുപോയിട്ട് തിരിച്ച്‌ കൊണ്ടുവരാനാണ് പ്ലാനെന്നും സിന്ധു പറഞ്ഞിരുന്നു. അച്ഛനും കൃഷ്ണകുമാറിനുമുള്ള കസവ് മുണ്ടും ഷർട്ടുമെല്ലാം സിന്ധു ഉത്രാടത്തിന് തന്നെ വാങ്ങിയിരുന്നു. കൂടാതെ പതിവ് പോലെ മനോഹരമായ പൂക്കളം തീർക്കാൻ ഒരുപാട് പൂക്കളും തലയില്‍ ചൂടാനായി നിറയെ മുല്ലപ്പൂവും വാങ്ങിയിരുന്നു.
പക്ഷെ വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. ഓസിയും കുഞ്ഞും അച്ഛനുമെല്ലാം ആശുപത്രിയില്‍ ആയതുകൊണ്ട് ആഘോഷങ്ങളെല്ലാം ഒഴിവാക്കി. അത്തപ്പൂവ് ഇടാനുള്ള മൂഡ് പോലും ഇല്ല. ഇത്തവണ ഞങ്ങളുടേത് വളരെ വ്യത്യസ്തമായ തിരുവോണമായിരുന്നു. വീട് പണിതശേഷം ആദ്യമായാണ് ഒരു തരത്തിലുള്ള ആഘോഷവും ഓണമായിട്ട് വീട്ടില്‍ ഇല്ലാതെ പോയത്.
ഡാഡി ആശുപത്രിയിലാണ്. വേറെയും രണ്ട്, മൂന്ന് റീസണുകളുണ്ട്. ആഘോഷമില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് ഓണം വ്ലോഗ്സും ഇല്ല. പൊതുവെ എല്ലാവരും പറയും ഓണമായാല്‍ ഞങ്ങളുടെ വീട്ടിലുള്ളവരുടെ ഓണം വ്ലോഗ്സ് തട്ടി നടക്കാൻ വയ്യെന്ന്. പൂവ് വാങ്ങി. പക്ഷെ ഒരു മൂഡ് ഇല്ലാത്തതുകൊണ്ട് ഇട്ടില്ല. എല്ലാവരേയും കൊണ്ട് പുറത്ത് ഊണ് കഴിക്കാൻ പോകണമെന്ന് കരുതി.
പക്ഷെ ആ പ്ലാനും പിന്നീട് മാറ്റി. വയ്യാതിരിക്കുന്ന എല്ലാവരും ഹെല്‍ത്തിയായശേഷം അടുത്ത ആഴ്ച ഓണം ഉഷാറായി ആഘോഷിക്കണമെന്ന് കരുതുന്നു. ചെറിയ രീതിയില്‍ പൂവിട്ടു. ആരും ഒരു ഫോട്ടോപോലും അതിന് മുന്നില്‍ നിന്ന് എടുത്തില്ല. ഒത്തിരി ഓർമകളുണ്ട്. നോർമല്‍ ഓണം പ്രതീക്ഷിച്ചാണ് പൂവ് വാങ്ങാൻ പോയത്. ലൈഫ് നമ്മള്‍ വിചാരിക്കുന്നത് പോലെ ആയിരിക്കില്ലല്ലോ. ദൈവത്തിനും പ്ലാനുകളുണ്ടാകും.
സംഭവിക്കുന്നതെല്ലാം നല്ലതിന്. അങ്ങനെ ഓണം കടന്നുപോയി. ഓണം ഫോട്ടോഷൂട്ട് നടത്തിയില്ല. ഒരു മാസമായി എല്ലാവരും തിരക്കിലായിരുന്നു. ഒരു നോർമല്‍ ഫോട്ടോ തിരുവോണത്തിന് എടുക്കാമെന്നാണ് കരുതിയത്. ഓണസദ്യയും കഴിച്ചില്ല. എല്ലാ സ്മൂത്തായി പോകുന്നതിന് ഇടയില്‍ പെട്ടന്ന് ജീവിതം ഇടിച്ച്‌ നില്‍ക്കും. അതോടെ എല്ലാം കുളമാകും. മുല്ലപ്പൂവ് വാങ്ങിയെങ്കിലും ആരും വെച്ചില്ല. കുഞ്ഞ് സുഖം പ്രാപിച്ച്‌ വരികയാണ്...’’ വ്ലോഗില്‍ സിന്ധു പറഞ്ഞു.

Ads by Google
Monday 08 Sep 2025 12.50 PM
Ads by Google
LATEST NEWS
TRENDING NOW