Sunday, March 15, 2026 Last Updated 44 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 07.38 PM

കണ്ണൂര്‍ മടക്കാത്തുരുത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

uploads/news/2025/09/799474/7.gif
photo - facebook

കണ്ണൂര്‍: തലശ്ശേരി മടക്കാത്തുരുത്തില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കയര്‍ ഉപയോഗിച്ചാണ് ഇവരെ കരയ്‌ക്കെത്തിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കായിരുയിരുന്നു സംഭവം.

കര്‍ണാടക സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് തലശ്ശേരി കൊടുവള്ളിയ്ക്കടുത്ത മടക്കാത്തുരുത്തില്‍ കുടുങ്ങിപ്പോയത്. ഇരുവരും തുരുത്തിലേക്ക് പോകുമ്പോള്‍ വെള്ളം കുറവായിരുന്നു. എന്നാല്‍, വേലിയേറ്റത്തെത്തുടര്‍ന്ന് പിന്നീട് വെള്ളമുയര്‍ന്നു. ഇതോടെയാണ് കരയ്ക്ക് വരാന്‍ പറ്റാതെ രണ്ടുപേരും കുടുങ്ങിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. അഗ്നിരക്ഷാസേനയെത്തി കയര്‍ ഉപയോഗിച്ച് ഇവരെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Ads by Google
Ads by Google
TRENDING NOW