-->
കരുനാഗപ്പള്ളി: ഇന്ന് രാവിലെ ആറു മണിയോടെ അപകടത്തെ തുടര്‍ന്ന് മൂന്ന് മരണം. രണ്ടു കുട്ടികള്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഓച്ചിറയില്‍ വെച്ചായിരുന്നു അപകടം. ഥാര്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അതിവേഗനതയില്‍ ആയിരുന്നെന്നാണ് വിവരം. അപകടത്തില്‍ ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കരുനാഗപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മരിച്ചത് തേവലക്കര സ്വദേശികളായ പ്രിന്‍സ്, മക്കളായ അതുല്‍, അല്‍ക്ക എന്നിവരാണ് മരണമടഞ്ഞത്. ഭാര്യ ബിന്ദുവിനും മകള്‍ ഐശ്വര്യയ്ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച രാവിലെ 6.10 നായിരുന്നു അപകടമുണ്ടായത്. കെഎസ്ആര്‍ടി സി ബസിലുണ്ടായിരുന്ന 20 യാത്രക്കാര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരാനാഗപ്പള്ളിയിലേക്ക് വരികയായിരുന്നു കെ.എസ്.ആര്‍.ടി.സി ബസ്. എസ് യു വി വന്നത് എതിര്‍വശത്ത് നിന്നുമായിരുന്നു.
ബിന്ദുവിന്റെ സഹോദരന്റെ മകനെ അമേരിക്കയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിവരികയായിരുന്നു അഞ്ചംഗ കുടുംബം. തേലവക്കര വീട്ടിലേക്ക് എത്താന്‍ പത്തുമിനിറ്റ് മാത്രം ബാക്കി നില്‍ക്കേയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഐശ്വര്യ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ്. അതിശക്തമായ ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.