-->
നടി കല്യാണി പ്രിയദര്‍ശന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ' ലോക ചാപ്റ്റര്‍ 1: ചന്ദ്ര'. ഇപ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന് എന്നാണ് ലോകയെ ജൂഡ് ആന്തണി വിശേഷിപ്പിച്ചത്. ഒപ്പം ഡൊമനിക് അരുണിന്റെ സംവിധാന മികവിനെയും കല്യാണി പ്രിയദര്‍ശന്റെ പ്രകടനത്തെയും ജൂഡ് അഭിനന്ദിച്ചു.
കല്യാണി പ്രിയദര്‍ശനെ കൂടാതെ നസ്ലിന്‍, തമിഴ് താരം സാന്‍ഡി, ചന്ദു, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളില്‍ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമാണ് ' ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'.