-->
മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മുകേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ത്രോബാക്ക് ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ മോഹന്‍ലാലിന്റെ വിവാഹദിവസത്തില്‍ എടുത്ത ഒരു ചിത്രമാണ് മുകേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനും സുചിത്രയ്‌ക്കൊപ്പമുളള മുകേഷ് ആണ് ചിത്രത്തില്‍.
' 1921 എന്ന സിനിമയ്ക്ക് ശേഷമുളള, എന്റെ ഹെയര്‍ സ്റ്റൈലും ശരീരപ്രകൃതവും. ലാലിന്റെ വിവാഹത്തില്‍' , എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്. ' ചുളളന്‍' എന്നാണ് ഒരാളുടെ കമന്റ്. ' നിങ്ങള്‍ ഒരുമിച്ചുളള പഴയ സിനിമകള്‍... ബോയിങ് ബോയിങ്, വന്ദനം... എന്ത് മനോഹരമായിരുന്നു' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ടി.ദാമോദരന്‍ കഥ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് 1921. മമ്മൂട്ടി, സുരേഷ് ഗോപി, സീമ, മുകേഷ് , ഉര്‍വശി, മധു തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുളളത്.