Wednesday, March 11, 2026 Last Updated 18 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 08.44 AM

ആഗോളഅയ്യപ്പസംഗമം വിശ്വാസവും ആചാരവും സംരക്ഷിക്കുന്ന പരിപാടി ; പിന്തുണച്ച് എന്‍എസ്എസ്

uploads/news/2025/08/798377/NSS-sukumaran-nair1.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരേ ബിജെപി വലിയ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ പരിപാടിയോട് സഹകരിക്കുമെന്ന നിലപാടില്‍ എന്‍എസ്എസ്. ആഗോള അയ്യപ്പസംഗം പൂര്‍ണ്ണമായും ആചാരവും വിശ്വാസവും സംരക്ഷിച്ചുകൊണ്ടു നടത്തുന്ന പരിപാടിയാണെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ വ്യക്തമാക്കി.

ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും പറഞ്ഞു. വിശ്വാസത്തിന് കോട്ടം തട്ടുമ്പോള്‍ മാത്രമേ എന്‍എസ്എസ് രംഗത്തുവരാറുളളു. സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണെന്നും രാഷ്ട്രീയമില്ലെന്നും സംഗീത് കുമാര്‍ പറഞ്ഞു. സംഗമത്തെ എതിര്‍ക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോഴാണ് എന്‍എസ്എസ് സര്‍ക്കാരിന് പിന്തുണ നല്‍കുന്നത്.

പമ്പാതീരത്ത് സെപ്തംബര്‍ 20 നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം.

അതേസമയം പരിപാടിക്കെതിരേ നേരത്തേ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാന്‍ പാടില്ല. അത് അപമാനമാണ്' എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

അതേ സമയം, സംഘപരിവാറിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനുമാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. സംഘാടക സമിതിയില്‍ തന്റെ പേര് വെച്ചത് അനുവാദമില്ലാതെയാണെന്നും തങ്ങള്‍ ആ പരിപാടിയുമായി സഹകരിക്കില്ലെന്നുമാണ് വിഡി സതീശന്‍ നേരത്തേ വ്യക്തമാക്കിയത്. ശബരിമല പ്രക്ഷോഭ കാലത്ത് സമരം ചെയ്ത വിശ്വാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞ സര്‍ക്കാര്‍ വാക്കുപാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
TRENDING NOW