Tuesday, March 17, 2026 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 08.38 AM

' കേരളത്തില്‍ നിലവിലിരിക്കുന്ന മാഫിയഭാരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന യുവനേതാവിന്റെ നാവരിയുക ആണ് ലക്ഷ്യം' ; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് സനല്‍കുമാര്‍ ശശിധരന്‍

issue, saying

രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും കേരള പോലീസിനെയും പരിഹസിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സനല്‍കുമാര്‍ ശശിധരന്റെ പ്രതികരണം.

സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പ്:

''കേരളത്തിലെ ഏഭ്യന്തരവകുപ്പ് ജനങ്ങള്‍ക്ക് വേണ്ടിയല്ല ഭരണം നടത്തുന്നത്. അത് രാഷ്ട്രീയ പകപോക്കലുകള്‍ നടത്താനും പിണറായി വിജയന്‍ നടത്തുന്ന പകല്‍ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാനുമുള്ള വകുപ്പാണ്. ഇത്രയും നഗ്‌നമായി, പരസ്യമായി ഏതെങ്കിലും കാലത്ത് കേരളത്തില്‍ പോലീസിനെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് അറിയില്ല. ഒരുപക്ഷെ സര്‍ സിപിയുടെ കാലത്തുപോലും ഇങ്ങനെ പോലീസ് നാണം കെട്ടരീതിയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ടാവില്ല.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു പരാതിയോ പരാതിക്കാരിയോ വസ്തുനിഷ്ടമെന്ന് പറയാവുന്ന തെളിവുകളോ ഒന്നുമില്ലാതെ വിലകൊടുത്തുവാങ്ങിയ മാധ്യമങ്ങളുടെ ഒരാഴ്ച്ച നീണ്ടുനിന്ന നഗ്‌നനൃത്തം അയാളുടെ രാജിയില്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ പോലീസിനെത്തന്നെ ഏല്പിച്ചിരിക്കുന്നു ആ പണി. പ്രതി ഒളിവില്‍ എന്ന വാര്‍ത്തകള്‍ നാം പലപ്പോഴും കേട്ടിട്ടുണ്ട്. ഇതാദ്യമായി പരാതിക്കാര്‍ ഒളിവില്‍ എന്ന ഒരു വാര്‍ത്ത തലക്കെട്ടായിക്കൊടുക്കാന്‍ നേരും നെറിയും നട്ടെല്ലുമുള്ള ഒരു മാധ്യമം കേരളത്തിലുണ്ടായിരുന്നെങ്കില്‍ സാധിക്കും, ഇപ്പോള്‍.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എന്ന് ഒരു ശബ്ദരേഖ വെച്ച് ഒരാഴ്ചയോളം നീണ്ട ചര്‍ച്ച നടത്തിയ മാഫിയാ ചാനലിനെതിരെ അതില്‍ ജോലിചെയ്തിരുന്ന ഒരു മാധ്യമപ്രവര്‍ത്തക പരസ്യമായി പോസ്റ്റിട്ടിട്ടും അതേക്കുറിച്ച് ചാനല്‍ ചര്‍ച്ചയോ പോലീസ് കേസോ ഇല്ല. സിപിഎം ബിജെപി അണികള്‍ക്കും രാഹുലിനെ തൂത്തെറിയാന്‍ കച്ചകെട്ടിയിറങ്ങിയ കോണ്‍ഗ്രസിലെ സ്ത്രീപക്ഷക്കാര്‍ക്കും അതൊരു ചര്‍ച്ചാ വിഷയമല്ല. ഒന്നും സ്വാഭാവികമല്ല.

ഇന്ന് കേരളത്തില്‍ നിലവിലിരിക്കുന്ന മാഫിയാഭരണകൂടത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയിരുന്ന ഒരു യുവനേതാവിന്റെ നാവരിയുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് ദുബായിലേക്ക് പോയതും കാണാതിരിക്കരുത്. ആരും മാഫിയക്കെതിരെ ശബ്ദിക്കരുത്. അത്രമാത്രമേ ലക്ഷ്യമുള്ളൂ. തന്റെയും മകളുടെയും ജീവന് ഭീഷണിയുണ്ട് എന്ന് മഞ്ജുവാര്യര്‍ എന്നോട് പറഞ്ഞത് ഞാന്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടിട്ട്. അതേക്കുറിച്ച് അന്വേഷിക്കണമെന്ന് പോലീസില്‍ പരാതികൊടുത്തിട്ട് ഇതുവരെ ഒരു എഫ്.ഐ.ആര്‍ പോലും എടുക്കാത്ത പോലീസ് ഇപ്പോള്‍ പേരും നാളുമില്ലാത്ത, വാലും തുമ്പുമില്ലാത്ത ഒരു ശബ്ദരേഖയുടെ ഉടമസ്ഥയെ തേടി നടക്കുകയാണത്രെ. തീര്‍ച്ചയായും ലോകത്തിനു തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് കേരളപ്പൊലീസിന് പിണറായിവിജയന്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. ലോകത്തെല്ലായിടത്തും പോലീസ് പ്രതികളെ തിരയുമ്പോള്‍ കേരളത്തില്‍ പോലീസ് പരാതിക്കാരെ തിരയുന്നു. പരാതിക്കാരെ ആവശ്യമുണ്ട് എന്നൊരു പരസ്യം മാഫിയാമാധ്യമങ്ങള്‍ക്ക് കൊടുത്ത് ഉദ്ധിഷ്ടകാര്യത്തിന് ഉപകാരസ്മരണ നടത്താനുള്ള അവസരം സര്‍ക്കാര്‍ നശിപ്പിക്കരുത്. വറ്റിയ ഖജനാവിന്റെ വക്കില്‍ ചുരണ്ടിയാല്‍ ഏതാനും കോടികള്‍ കിട്ടാതിരിക്കില്ല. ലോകോത്തര കേരളത്തിന് ഒരുപൊന്‍തൂവല്‍കൂടി ഇരിക്കട്ടെ!''.

Ads by Google
Ads by Google
LATEST NEWS
TRENDING NOW