Friday, March 13, 2026 Last Updated 42 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 07.00 PM

കോഴിക്കോട് സ്വകാര്യ ബസ്സിലെ ഡ്രൈവര്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍

uploads/news/2025/08/798328/death images.gif
photo; representative image

കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശ്ശേരി കോളനിമുക്ക് സ്വദേശി പ്രമോദ്(44) ആണ് മരിച്ചത്. കല്ലാനോട് ടൗണിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് പ്രമോദിന്റെ മൃതദേഹം ലഭിച്ചത്. കോഴിക്കോട്-കൂരാച്ചുണ്ട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് പ്രമോദ്.

പ്രമോദിനെ റൂമിന് പുറത്തേക്ക് കാണാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.ഭാര്യ: രാജി (പുവ്വത്തുംചോല സ്വദേശി).

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Ads by Google
Ads by Google
LATEST NEWS
TRENDING NOW