Friday, March 13, 2026 Last Updated 27 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 29 Aug 2025 04.06 PM

‘ലോകം മാറ്റിമറിച്ച മാന്ത്രികതയുടെ, ചലനങ്ങളുടെ, സംഗീതത്തിന്റെ 67 വർഷങ്ങൾ; ഹാപ്പി ബര്‍ത്ത്ഡേ മൈക്കല്‍ ജാക്സണ്‍...’ പോപ്പ് രാജാവിനൊപ്പം ശാലിനി അജിത്കുമാര്‍

ഇതിഹാസ പോപ്പ് താരമായ ​മൈക്കല്‍ ജാക്സണിന്റെ ജന്മദിനം സംഗീത​പ്രേമികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. ഇപ്പോഴിതാ വേദിയില്‍ എംജെയ്ക്കൊപ്പം നില്‍ക്കുന്ന ത്രോ ബാക്ക് ചിത്രം പങ്കിട്ടാണ് ശാലിനി അജിത് കുമാര്‍ തന്റെ ആശംസ പങ്കിട്ടിരിക്കുന്നത്.
Michael Jackson, Shalini ajithkumar
Shalini Ajith Kumar with Michael Jackson (Image Source: Instagram)

സംഗീതം, നൃത്തം, ഫാഷൻ എന്നീ മേഖലകളില്‍ നാല് പതിറ്റാണ്ടുകളിലേറെ നിറഞ്ഞു നിന്ന ഇതിഹാസ പോപ്പ് താരമായിരുന്നു മൈക്കല്‍ ജാക്സണ്‍. പോപ്പ് സംഗീതലോകത്തെ രാജാവായിരുന്ന എം​ജെ പതിമൂന്നു തവണ ഗ്രാമി അവാർഡ് നേടിയിട്ടുണ്ട്. അദ്ദേഹം പകര്‍ന്നാടിയ ‘മൂൺവാക്കും റോബോട്ട്’ നൃത്തവും വര്‍ഷങ്ങള്‍ക്കിപ്പുറവും യുവാക്കള്‍ക്കിടയില്‍ ഹരമായി തുടരുന്നു. ഒരു മനുഷ്യായുസ്സില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കൊടുമുടിയോളം വളര്‍ന്ന്, മരണാനന്തരവും ആ പ്രശസ്തിക്ക് ഒരു കോട്ടവും തട്ടാതെ ഇന്നും സംഗീതനൃത്തപ്രേമികള്‍ക്കിടയില്‍ ജീവിക്കുക എന്നത് മൈക്കള്‍ ജാക്സണ് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്.
പ്രതിഭകള്‍ക്ക് മരണമില്ലെന്നത് അക്ഷരം പ്രതി ശരിയാകുന്നത് എംജെയുടെ കാര്യത്തിലാണ്. തനിക്ക് മാത്രം സ്വന്തമായ ഒരു ഇടം അവശേഷിപ്പിച്ച് ഒരു വികാരമായി നിറഞ്ഞു നിന്ന മൈക്കല്‍ ജാക്സണന്റെ ജന്മദിനം സംഗീതപ്രേമികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കിപ്പുറവും പോപ്പ് രാജാവിന്റെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നുണ്ട്.
ഇപ്പോഴിതാ ശാലിനി അജിത്കുമാറും തന്റെ ​ഓള്‍ടൈം ഫേറവൈറ്റ് പോപ്പ് രാജാവിന് ജന്മദിനാശംസകള്‍ നേരുകയാണ്. മൈക്കല്‍ ജാക്സണെ ചേര്‍ത്തു പിടിച്ച് വേദിയില്‍ നിന്നുള്ള ​ത്രോബാക്ക് ചിത്രം പങ്കിട്ടാണ് ശാലിനിയുടെ കുറിപ്പ്. ‘‘ലോകത്തെ മാറ്റിമറിച്ച മാന്ത്രികതയുടെയും ചലനങ്ങളുടെയും സംഗീതത്തിന്റെയും 67 വർഷങ്ങൾ. ജന്മദിനാശംസകൾ, മൈക്കൽ ജാക്‌സൺ...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ആശംസ കുറിച്ചിരിക്കുന്നത്. ഒപ്പം കിംഗ് ഓഫ് പോപ്പ് എന്ന ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.

Ads by Google
Friday 29 Aug 2025 04.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW