Thursday, March 12, 2026 Last Updated 49 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 12.52 PM

ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്റ്റംബർ- 13 ന് ശനിയാഴ്ച

uploads/news/2025/08/798129/vcc.jpg

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെആഭിമുഖ്യത്തിൽ, എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും 2025സെപ്തംബര് 13 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്കു്12 മണി വരെ ഡോക്ടർ ലക്ഷ്‍മി നായരുടെ സായി പ്രൈമറികെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ,ടെക്സാസ് - 77578 ) പ്രമുഖ ആശുപത്രികളുടെയും
ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്

മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം’ ഇകെജി ,അൾട്രാസൗണ്ട്‌ , ബോഡി മാസ്സ് ഇൻഡക്സ്, ബിപി,ബ്ലഡ് ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്‌ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.

റെജിസ്ട്രേഷൻ, പൂർണ സമ്മത പത്രം പൂരിപ്പിക്കൽ എന്നിവയും ആവശ്യത്തിന് ഉണ്ടായിരിക്കും.ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽബന്ധപ്പെടാവുന്നതാണ്. മാമ്മോഗ്രാമിന് മുൻകൂട്ടിയുള്ള രെജിസ്ട്രേഷൻ ആവശ്യമാണ് - നമ്പർ 281 412 6606.

ജീമോൻ റാന്നി

Ads by Google
Ads by Google
TRENDING NOW