Sunday, March 22, 2026 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 04.38 PM

വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ് ഡിവൈഎഫ്‌ഐ, വാക്കേറ്റം

dyfi

കോഴിക്കോട്: വടകരയില്‍ ഷാഫി പറമ്പില്‍ എംപിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതിഷേധക്കാരും ഷാഫി പറമ്പില്‍ എംപിയും തമ്മില്‍ പരസ്പരം വാക്കേറ്റം ഉണ്ടായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും പണിപ്പെട്ട്. പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Ads by Google
Wednesday 27 Aug 2025 04.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW