Saturday, March 14, 2026 Last Updated 27 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Aug 2025 11.47 AM

ദയവായി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കരുത്, ഞങ്ങള്‍ സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നത്; കുറിപ്പുമായി ഷംന കാസിമിന്റെ ഭര്‍ത്താവ്

shamna-kasim
photo-www.instagram.com/dr.shanid_asifali/

നടി ആയും നർത്തകി ആയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയ നടിയാണ് ഷംന കാസിം. വിവാഹം കഴിഞ്ഞിട്ടും മകൻ ജനിച്ചിട്ടും ഇൻഡസ്ട്രിയിൽ സജീവമാണ് ഷംന. മലയാളത്തിലും അന്യഭാഷയിലും ഒരുപോലെ തിളങ്ങിയ ഷംന തമിഴ് ഇൻഡസ്ട്രിയിൽ ആണ് കൂടുതൽ സജീവം. ഇപ്പോഴും നൃത്ത വേദികളിൽ സജീവമായ ഷംന ദുബായിൽ ആണ്.

കഴിഞ്ഞ ദിവസം ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ്അലി ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. കഴിഞ്ഞ 45 ദിവസമായി ഷംന തന്റെ അടുത്തില്ലാത്തതിന്റെ സങ്കടമായിരുന്നു കുറിപ്പില്‍ ഷാനിദ് പറയുന്നത്. സ്‌നേഹം ജീവിതത്തിലെ വലിയ ശക്തിയാണെന്ന് ഈ 45 ദിവസങ്ങള്‍ തന്നെ പഠിപ്പിച്ചുവെന്നും ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം നമ്മുടെ പ്രിയപ്പെട്ടവര്‍ തന്നെയാണെന്നുമായിരുന്നു ഷാനിദ് കുറിച്ചത്.

എന്നാല്‍ ഈ പോസ്റ്റ് പങ്കുവെച്ചതിനു പിന്നാലെ നിരവധി ചോദ്യങ്ങളാണ് ഷാനിദിന്റെ കമന്റ് ബോക്‌സില്‍ നിറഞ്ഞത്. ഷംനയ്ക്ക് എന്തുപറ്റി, നിങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഷാനിദിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ മറ്റൊരു കുറിപ്പിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് ഷാനിദ്.

ഷംന ജയിലര്‍ 2 സിനിമയുടെ ഷൂട്ടിംഗിനായി പോയിരിക്കുകയായിരുന്നുവെന്നും ദയവായി തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കാരുതെന്നും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഷാനിദ് പറയുന്നു.

‘പ്രിയ സുഹൃത്തുക്കളേ,എന്റെ ഭാര്യ Jailor 2 സിനിമയുടെ ഷൂട്ടിംഗിനായി 20 ദിവസം ചെന്നൈയിലും, പിന്നെ 15 ദിവസം മലപ്പുറത്തും വീട്ടിലുമൊക്കെ ആയതിനാൽ, ആകെ 45 ദിവസത്തെ അവധിയായിരുന്നു.ഞങ്ങൾ വിവാഹിതരായി 3 വർഷം കഴിഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും നീണ്ട ദിവസങ്ങൾ ഞങ്ങൾ ഒരുമിച്ചില്ലാതെ കഴിഞ്ഞിട്ടില്ല.

ആ ദിവസങ്ങളെയൊക്കെയാണ് ഞാൻ എന്റെ പോസ്റ്റിൽ പങ്കുവച്ചത്. ദയവായി തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാക്കാതെ ,അല്ലാഹുവിന്റെ അനുഗ്രഹത്താൽ സന്തോഷം നിറഞ്ഞ ജീവിതത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്’ എന്നാണ്ഷാനിദ് കുറിച്ചത്.

2023 ഒക്ടോബറിലാണ് ഷംനയും ദുബായിയിലെ ബിസിനസുകാരനായ ഷാനിദും വിവാഹിതരായത്. വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസമാക്കിയ ഷംന അവിടെ ഡാന്‍സ് സ്റ്റുഡിയോ തുടങ്ങിയിരുന്നു. ഇരുവര്‍ക്കും ഹംദാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW