Thursday, March 19, 2026 Last Updated 7 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Aug 2025 02.03 PM

കോഴിക്കോട്ട് ലാബിനുള്ളിൽ കയറി ജീവനക്കാരിയെ പീഡിപ്പിക്കാൻശ്രമം; പ്രതി അറസ്റ്റില്‍

attempt

കോഴിക്കോട്: ഉള്ള്യേരിയില്‍ ലാബിൽ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിനാണ് പിടിയിലായത്.

തിങ്കളാഴ്ച രാവിലെ ആറരയോടെ ലാബ് തുറക്കാന്‍ എത്തിയ ജീവനക്കാരിയെ ഇയാള്‍ കടന്നുപിടിച്ച് അക്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയ യുവതി ബഹളം വെച്ചതോടെ സമീപത്തെ ഹോട്ടല്‍ ജീവനക്കാര്‍ ഇയാളെ പിന്തുടര്‍ന്നെങ്കിലും പ്രതിരക്ഷപ്പെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കുന്ദമംഗലത്തുവെച്ചാണ് പ്രതിയെ പിടികൂടിയത്.

ജോലി തേടി എത്തിയ ഇയാള്‍ വഴിയിലൂടെ നടന്നുപോകുമ്പോള്‍ ജീവനക്കാരി ലാബ് തുറക്കുന്നത് കണ്ട് അകത്തുകയറി ആക്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ സമാനമായ മറ്റ് മൂന്ന് കേസുകള്‍ കൂടി വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.സംഭവസമയത്ത് പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രം ഉള്ള്യേരി ടൗണില്‍ ഉപേക്ഷിച്ചിരുന്നു. ഈ വസ്ത്രത്തില്‍നിന്ന് ലഭിച്ച മൊബൈല്‍നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW